തിരുവനന്തപുരം
കെട്ടിടങ്ങൾക്ക‌് നിരാക്ഷേപ പത്രം (എൻഒസി) ലഭിക്കാൻ ഇനിയാർക്കും ഫയർഫോഴ‌്സ‌് ഓഫീസുകൾ കയറി ഇറങ്ങേണ്ട. ഫയർ ആൻഡ‌് റെസ‌്ക്യൂ സർവീസസ‌് ഓൺലൈൻ പോർട്ടൽ തുടങ്ങുന്നു. കെട്ടിട ഉടമ അപേക്ഷ നൽകുന്നതുമുതൽ സർട്ടിഫിക്കറ്റ‌് ലഭിക്കുന്നതുവരെയുള്ള എല്ലാ നപടികളും ഉടൻ പോർട്ടൽവഴിയാകും. സോഫ‌്റ്റ‌്‌വെയർ തയ്യാറാക്കാൻ കെൽട്രോണിനെ ചുമതലപ്പെടുത്തി. ഈ പോർട്ടലിനെ കെഎസ‌്ഐഡിസി ആരംഭിക്കുന്ന കേരള സിംഗിൾ വിൻഡോ ഇന്റർഫൈസ‌് ഫോർ ഫാസ്റ്റ‌് ആൻഡ‌് ട്രാൻസ‌്പരന്റ‌് ക്ലിയറൻസുമായി (കെ സ്വിഫ‌്റ്റ‌്) ബന്ധിപ്പിക്കും. 1000 ചതുരശ്ര അടിയിൽക്കൂടുതൽ വിസ‌്തീർണമുള്ള വീട‌് ഉൾപ്പെടെ എല്ലാ കെട്ടിടങ്ങൾക്കും ഫയർ ആൻഡ‌് റസ‌്ക്യൂ സർവീസസിന്റെ എൻഒസി നിർബന്ധമാണ‌്. അപേക്ഷ തൊട്ടടുത്ത ഫയർഫോഴ‌്സ‌് ഓഫീസിലാണ‌് നൽകേണ്ടത‌്. ജില്ല, ഡിവിഷൻ ഓഫീസുകളിൽനിന്നുള്ള എൻഒസി 30 ദിവസത്തിനകവും ഹെഡ‌്ക്വാർട്ടേഴ‌്സിൽനിന്നുള്ളവ 45 ദിവസത്തിനകവും അപേക്ഷകന‌് നൽകണം. പോർട്ടൽ വരുന്നതോടെ എല്ലാം ഓൺലൈൻവഴിയാകും. കെട്ടിടം പരിശോധിക്കാൻ ഉദ്യോഗസ്ഥർ വരുന്ന വിവരമടക്കം എല്ലാ നടപടികളും ഇ മെയിലായും എസ‌്എംഎസായും അറിയിക്കും. എൻഒസി തയ്യാറായാൽ അതും ഇ മെയിലിൽ അയക്കും. സുതാര്യതയും വേഗവുമാണ‌് പോർട്ടലിന്റെ ഏറ്റവും വലിയ ഗുണം.
പൂർണമായും ഓൺലൈനിലേക്ക‌്
തിരുവനന്തപുരം
ഫയർ ആൻഡ‌് റെസ‌്ക്യൂ സർവീസസ‌് പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈനാക്കാൻ പദ്ധതി. വിശദമായ നിർദേശം ഫയർഫോഴ‌്സ‌് ഡയറക്ടർ ജനറൽ എ ഹേമചന്ദ്രൻ ആഭ്യന്തര അഡീഷണൽ ചീഫ‌് സെക്രട്ടറിക്ക‌് സമർപ്പിച്ചു. എല്ലാ ഓഫീസുകളും കംപ്യൂട്ടർവൽക്കരിക്കണമെന്നതാണ‌് പ്രധാന നിർദേശം. നിലവിൽ ഹെഡ‌്ക്വാർട്ടേഴ‌്സ‌്, റീജണൽ ഓഫീസ‌്, ജില്ലാ ഓഫീസ‌് എന്നിവയാണ‌് കംപ്യൂട്ടർവൽക്കരിച്ചത‌്. ഇനി ഫയർ ഓഫീസുകളിലും സംവിധാനം ഏർപ്പെടുത്തും.
ഇതോടെ പൊലീസിന‌് സമാനമായ ഇന്റേണൽ അഡ‌്മിനിസ‌്ട്രേറ്റീവ‌് പ്രൊസസിങ‌് സിസ്റ്റം (അയാപ‌്സ‌്) ഫയർഫോഴ‌്സിലും യാഥാർഥ്യമാകും.
അയാപ‌്സ‌് നടപ്പാക്കാൻ നേരത്തെ അനുമതി ലഭിച്ചതാണ‌്. എന്നാൽ, മുഴുവൻ ഓഫീസുകളും കംപ്യൂട്ടർവൽക്കരിക്കാത്തതിനാൽ നടപ്പാക്കാനായിട്ടില്ല. ഉദ്യോഗസ്ഥരുടെ റാങ്ക‌് ഉയർത്തിയും പുതിയ തസ‌്തിക സൃഷ‌്ടിച്ചും ഫയർഫോഴ‌്സിനെ ശാക്തീകരിക്കാനുള്ള നിർദേശവും ഇതോടൊപ്പമുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2ByMRa7
via IFTTT
No comments:
Post a Comment