വിദ്യാലയവാർത്തകൾ തേടി കുട്ടിറിപ്പോർട്ടർമാരെത്തും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

വിദ്യാലയവാർത്തകൾ തേടി കുട്ടിറിപ്പോർട്ടർമാരെത്തും


സ്വന്തം ലേഖകൻ
വിദ്യാലയങ്ങളിൽനിന്നുള്ള വാർത്തകളും പ്രവർത്തനങ്ങളും തയ്യാറാക്കി റിപ്പോർട്ട‌് ചെയ്യാൻ കുട്ടി റിപ്പോർട്ടർമാർ വരുന്നു. സ‌്കൂളുകളിലെ ലിറ്റിൽ കൈറ്റ‌്സ‌് ക്ലബ്ബിലെ അംഗങ്ങളായ 5710 പേരാണ‌് റിപ്പോർട്ടർമാരാകാൻ തയ്യാറെടുക്കുന്നത‌്. വാർത്ത കണ്ടെത്തൽ, സ്ക്രിപ്റ്റ് രചനമുതൽ ക്യാമറാ പ്രവർത്തനം, ഫോട്ടോഗ്രഫി, വീഡിയോ ഷൂട്ടിങ‌്, ഓഡിയോ റെക്കോഡിങ‌്, മിക്സിങ‌്,  വീഡിയോ എഡിറ്റിങ‌്, ആങ്കറിങ് എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ കടന്നുപോകാൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പര്യാപ്തമാക്കാൻ പരിശീലനം നൽകും.   26ന‌് ആരംഭിക്കുന്ന ദ്വിദിന ക്യാമ്പുകൾ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ‌്  ടെക്നോളജി ഫോർ എഡ്യൂക്കേഷനാ (കൈറ്റ്)ണ‌് സംഘടിപ്പിക്കുന്നത‌്.

കുട്ടികൾ തയ്യാറാക്കുന്ന  വാർത്തകളും വീഡിയോകളും ഹൈടെക് സ്കൂളുകളിലെ ഡിജിറ്റൽ ശൃംഖലവഴി കേന്ദ്രീകൃത സെർവറിലേക്ക് സ്കൂളുകൾക്ക് അപ്‍ലോഡുചെയ്യാം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരുക്കിയ ഹൈടെക‌് സ‌്കൂളുകളിലെ  4578  ഡിഎസ്എൽആർ ക്യാമറകൾ കുട്ടികൾക്ക‌് വാർത്താശേഖരണത്തിനായി ലഭ്യമാക്കുമെന്ന‌് കൈറ്റ് വൈസ് ചെയർമാൻ കെ അൻവർ സാദത്ത് പറഞ്ഞു.

266 സെന്ററിൽ നടക്കുന്ന അവധിക്കാല ക്യാമ്പിന്റെ മുന്നോടിയായി 532 പരിശീലകർക്കുള്ള പ്രത്യേക പരിശീലനം പൂർത്തിയാക്കി. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‍വെയർ അധിഷ്ഠിത മൾട്ടിമീഡിയ ഗ്രാഫിക്സ് സങ്കേതം ഉപയോഗിച്ച് ഇത്രയും പേർക്ക് പൂർണതോതിലുള്ള പരിശീലനം നൽകുന്നത്  ആദ്യമായാണ്. ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം 26-ന് പകൽ 11ന‌്  ജഗതിയിലെ കൈറ്റിന്റെ പരിശീലന കേന്ദ്രത്തിൽ മന്ത്രി സി രവീന്ദ്രനാഥ്  നിർവഹിക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2QHQvbU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages