സ്‌കൂൾ കലോൽസവ വിധിനിർണയം സുതാര്യവും കുറ്റമറ്റതുമാക്കും : മന്ത്രി സി രവീന്ദ്രനാഥ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

സ്‌കൂൾ കലോൽസവ വിധിനിർണയം സുതാര്യവും കുറ്റമറ്റതുമാക്കും : മന്ത്രി സി രവീന്ദ്രനാഥ്‌

ആലപ്പുഴ>സ്‌കൂൾ കലോൽസവത്തിൽ വിധിനിർണ്ണയം കുറ്റമറ്റതും സുതാര്യവുമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി  സി  രവീന്ദ്രനാഥ്‌ വ്യക്തമാക്കി. പൂർണ്ണമായും വിജിലൻസ് നിരീക്ഷണത്തിലായിരിക്കും മത്സരങ്ങൾ നടക്കുകയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ആര്‍ഭാടത്തിലല്ല കുട്ടികളുടെ കലാമികവിലാണ് കാര്യം. കൂടുതല്‍ അധ്യയന ദിവസങ്ങള്‍ നഷ്ടമാകാതെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത്തവണ അപ്പീലുകള്‍ കുറഞ്ഞത് മത്സരയിനങ്ങള്‍ കൃത്യ സമയത്ത് നടത്താന്‍ ഒരു കുട്ടിയ്ക്കും നീതി നിഷേധിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപ്പീലുകളുടെ എണ്ണം 251 ആയി കുറഞ്ഞത് ജില്ലാ തലത്തില്‍  കലോത്സവങ്ങള്‍ മികച്ച രീതി നടത്തിയിട്ടുണ്ടെന്നതിന്റെ തെളിവാണ്. വരും വര്‍ഷങ്ങളില്‍ അപ്പീലുകള്‍ ഇനിയും കുറക്കുന്നതിനുള്ള ശ്രമം നടത്തും. രാവിലെ ഒമ്പതിന് തന്നെ മത്സരങ്ങള്‍ ആരംഭിച്ച് സമയബന്ധിതമായി പൂര്‍ത്തികരിക്കാനാണ് ശ്രമിക്കുന്നത്.

പ്രധാനപ്പെട്ട വേദികളെല്ലാം സിസിടിവി നിരീക്ഷണത്തിലാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവ പതാക ഉയർത്തി കലോത്സവം ഉദ്ഘാടനം ചെയ്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2SvURiX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages