പത്തനംതിട്ടയില്‍ പ്രവേശിക്കരുത്: കര്‍ശന ഉപാധികളോടെ കെ സുരേന്ദ്രന് ജാമ്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

പത്തനംതിട്ടയില്‍ പ്രവേശിക്കരുത്: കര്‍ശന ഉപാധികളോടെ കെ സുരേന്ദ്രന് ജാമ്യം

കൊച്ചി > ശബരിമലയില്‍ ചിത്തിര ആട്ട വിശേഷ സമയത്ത് സ്ത്രീകളെ തടഞ്ഞ കേസില്‍ കെ സുരേന്ദ്രന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.പത്തനംതിട്ടയില്‍ കയറാന്‍ പാടില്ല എന്നതടക്കം കര്‍ശന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.  പത്തനംതിട്ട ജില്ലയില്‍ കയറരുത്, ജാമ്യ കാലയളവില്‍ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്. പാസ്‌പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കണം, രണ്ടു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യവുമാണ് വ്യവസ്ഥകള്‍.
 
ചിത്തിര ആട്ട വിശേഷത്തിന് ശബരിമലയില്‍ പേരക്കുട്ടിയുടെ ചോറൂണിനെത്തിയ തൃശൂര്‍ സ്വദേശിനിയെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഗുഡാലോചനയില്‍ സുരേന്ദ്രന് പങ്കുണ്ടെന്നാണ് കേസ്. 23 ദിവസത്തിനുശേഷമാണ് കെ സുരേന്ദ്രന് ജാമ്യം ലഭിക്കുന്നത്. കേസില്‍ പതിമൂന്നാം പ്രതിയാണ് സുരേന്ദ്രന്‍

 



from Kerala || Deshabhimani ​Online ​News https://ift.tt/2zO0AcQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages