പ്രതിപക്ഷ ബഹളം : സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 7, 2018

പ്രതിപക്ഷ ബഹളം : സഭ ഇന്നത്തേക്ക്‌ പിരിഞ്ഞു

തിരുവനന്തപുരം> ശബരിമല വിഷയത്തില്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രഹ സമരത്തിലുള്ള യു ഡി എഫ് എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കർ ഇടപെടണമെന്നാവശ്യപ്പെട്ട്‌ ഇന്നും നിയമസഭയിൽ പ്രതിപക്ഷ ബഹളം.ബഹളത്തെ തുടര്‍ന്ന് ചോദ്യോത്തരവേള റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടയിലും ചോദ്യോത്തരവേള തുടര്‍ന്നെങ്കിലും ബഹളം ശക്തമായതോടെ ഇത് റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

ശബരിമല സന്നിധാനത്ത് നിലനില്‍ക്കുന്ന നിരോധനാജ്ഞ പിൻവലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിയമസഭയ്ക്ക് മുന്നില്‍ പ്രതിപക്ഷ എം എല്‍ എമാരായ വി എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, പ്രൊ ജയരാജ് എന്നിവര്‍ സത്യാഗ്രഹ സമരം ആരംഭിച്ചത്.



from Kerala || Deshabhimani ​Online ​News https://ift.tt/2Qh1Xel
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages