തിരുവനന്തപുരം
വന്യജീവികളുടെ കടന്നാക്രമണത്തിൽനിന്ന‌് കർഷകരെയും കാർഷികവിളകളെയും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി എസ് സുനിൽകുമാറിന് കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി നിവേദനം നൽകി.
1972ലെ വൈൽഡ‌് ലൈഫ‌്(പ്രൊട്ടക‌്ഷൻ) ആക്ടിലെ 62–-ാം വകുപ്പ് കർഷകർക്ക് കാട്ടുമൃഗശല്യം ഒഴിവാക്കാനുതകുംവിധം ഭേദഗതി ചെയ്യാൻ വൈകുമെന്നതിനാൽ ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കുവേണ്ടി കേന്ദ്ര ഗവൺമെന്റ് 62–-ാം വകുപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചതുപോലെ കേരളത്തിനുവേണ്ടിയും വിജ്ഞാപനം ഇറക്കുക, വന്യമൃഗമുള്ള പ്രദേശങ്ങളിലെ കൃഷിയിടം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കർഷകനിൽ നിക്ഷിപ്തമാക്കി, സാമ്പത്തിക സഹായം കേന്ദ്ര സർക്കാർ നൽകുന്നുണ്ടെങ്കിലും സാങ്കേതിക ഉപദേശങ്ങൾ വനം വകുപ്പ് നൽകണമെന്നും നിവേദനത്തിൽ ഉന്നയിച്ചു.
2008ൽ മലയോരമേഖലയിലെ എംഎൽഎമാരുടെ സംയുക്തയോഗം സംസ്ഥാന സർക്കാരിന് സമർപ്പിച്ച ശുപാർശകൾ പരിഷ്കരിച്ച് പ്രാവർത്തികമാക്കാൻ
നടപടിയുണ്ടാകണമെന്നും കൃഷിക്കാരുടെ സഹകരണത്തോടെ കൃഷിയിടം വന്യമൃഗങ്ങളുടെ കടന്നാക്രമണത്തിൽനിന്ന് സംരക്ഷിക്കാനുള്ള പ്രവർത്തനത്തിന് ഗ്രാൻഡ‌് അനുവദിക്കാൻ കേന്ദ്ര സർക്കാരിൽനിന്നും ഫണ്ട് ലഭ്യമാക്കണമെന്നും കർഷകസംഘം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻനായർ, ട്രഷറർ എം പ്രകാശൻ എന്നിവരാണ് മന്ത്രിയെ നേരിൽക്കണ്ട് നിവേദനം സമർപ്പിച്ചത്.
from Kerala || Deshabhimani Online News https://ift.tt/2RyGkTv
via IFTTT
No comments:
Post a Comment