നെടുമ്പാശേരി
കൊച്ചി അന്താരാഷ‌്ട്ര വിമാതതാവളത്തിലെ(സിയാൽ) നവീകരിച്ച ഒന്നാം ടെർമിനലിന്റെയും സൗരോർജ വൈദ്യുതോൽപാദനശേഷി 40 മെഗാവാട്ടായി ഉയർത്തുന്നതിന്റേയും ഉദ്ഘാടനം 12ന് വൈകിട്ട് നാലിന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഒരു ലക്ഷം ചതുരശ്രയടി വിസ‌്തീർണമുണ്ടായിരുന്ന ആഭ്യന്തര ടെർമിനൽ ആറുലക്ഷം ചതുരശ്രയടിയായാണ് വികസിപ്പിച്ചത‌്. ആഭ്യന്തര യാത്രക്കാർക്ക് എയ്റോബ്രിഡ്ജ് സൗകര്യം ലഭ്യമായിരുന്നില്ല. നവീകരി ച്ച ടെർമിനലിൽ ഏഴ് എയ്റോബ്രിഡ്ജുകൾ ഉണ്ടാകും. 240 കോടി രൂപയാണ് നവീകരണച്ചെലവെന്ന‌് സിയാൽ എംഡി വി ജെ കുര്യൻ പറഞ്ഞു. 1100 കോടി രൂപ ചെലവിട്ട് നിർമിച്ച രാജ്യാന്തര ടെർമിനൽ കഴിഞ്ഞവർഷം യാത്രക്കാർക്കായി തുറന്നുകൊടുത്തിരുന്നു.
2017‐18 സാമ്പത്തിക വർഷം ഒരു കോടി യാത്രക്കാരെ കൈകാര്യംചെയ്ത കൊച്ചി വിമാനത്താവളം ഈ പുതിയ സംരംഭങ്ങളിലൂടെ വളർച്ചയുടെ പുതിയ പടവുകളിലെത്തുകയാണ‌്.
2015 ആഗസ‌്തിൽ 13 മെഗാവാട്ട് സൗരോർജ വൈദ്യുത പ്ലാന്റ് ഉദ്ഘാടനം ചെയ്തതോടെ ലോകത്തെ ആദ്യത്തെ സമ്പൂർണ സൗരോർജ വൈദ്യുത വിമാനത്താവളമായി മാറിയ സിയാലിന്റെ വൈദ്യുതോൽപാദന ശേഷി ഡിസംബർ 12 മുതൽ 40 മെഗാവാട്ടായി ഉയരും. നിലവിൽ സൗരോർജ പ്ലാന്റുകളുടെ സ്ഥാപിതശേഷി 30 മെഗാവാട്ടാണ്. ഐക്യരാഷ്ട്ര സഭയുടെ ചാമ്പ്യൻ ഓഫ് എർത്ത് പുരസ‌്കാരം ഉൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സിയാൽ ഇനി ലോകത്തിലെ ഏറ്റവും വലിയ സൗരോർജ കാർപോർട്ടുള്ള വിമാനത്താവളമെന്ന റെക്കോഡ് കൂടി സ്വന്തമാക്കുകയാണ‌്.
12 ന് വൈകിട്ട് നാലിന് വിമാനത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷനാകും. എംഡി വി ജെ കുര്യൻ ആമുഖ പ്രഭാഷണം നടത്തും.
from Kerala || Deshabhimani Online News https://ift.tt/2QjB6i5
via IFTTT
No comments:
Post a Comment