കൊച്ചി
വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ രാജ്യത്തെ വൈദ്യുതി ജീവനക്കാരും ഒാഫീസർമാരും കരാർ ജീവനക്കാരും ജനുവരി 8, 9 തീയതികളിൽ പണിമുടക്കാൻ സംസ്ഥാന കൺവൻഷൻ തീരുമാനിച്ചു. ദേശീയ പണിമുടക്കിന്റെ ഭാഗമായാണ‌് വൈദ്യുതി മേഖലയിലെ ജീവനക്കാർ പ്രതിഷേധിക്കുന്നത‌്.
പണിമുടക്കിനോടനുബന്ധിച്ച‌് എറണാകുളത്ത‌് ചേർന്ന നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റി ഓഫ‌് ഇലക‌്ട്രിസിറ്റി എംപ്ലോയീസ‌് ആൻഡ‌് എൻജിനിയേഴ‌്സ‌് (എൻസിസിഒഇഇഇ) സംസ്ഥാന കൺവൻഷൻ ഇലക‌്ട്രിസിറ്റി എംപ്ലോയീസ‌് ആൻഡ‌് എൻജിനിയേഴ‌്സ‌് ദേശീയ പ്രസിഡന്റ‌് കെ ഒ ഹബീബ‌് ഉദ‌്ഘാടനം ചെയ്‌തു. 11ന‌് എല്ലാ ജില്ലകളിലും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക‌് ജീവനക്കാർ മാർച്ച‌് നടത്തും.
യോഗത്തിൽ കെഇഡബ്ല്യുഎഫ‌് സംസ്ഥാന ജനറൽ സെക്രട്ടറി എം പി ഗോപകുമാർ അധ്യക്ഷനായി. കെഎസ‌്ഇബി വർക്കേഴ‌്സ‌് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ ജയപ്രകാശ‌്, വിവിധ സംഘടനാ നേതാക്കളായ മുഹമ്മദ‌് കാസിം, പ്രദീപ‌് നെയ്യാറ്റിൻകര, എൻ സന്തോഷ‌്കുമാർ, എൻ വി ജോഷി, എം ഷാജഹാൻ, കെ സുധാകരൻനായർ, ടി കെ മോഹൻദാസ‌്, എം വി മനോജ‌്, പി എം ദിനേശൻ എന്നിവർ സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/2QhDUfe
via IFTTT
No comments:
Post a Comment