പത്തനംതിട്ട > തുടർച്ചയായ രണ്ടാം ദിവസവും ശബരിമലയിലെത്തിയ തീർഥാടകരുടെ എണ്ണം ഒരുലക്ഷം കടന്നു. വെള്ളിയാഴ്ച 1.12 ലക്ഷം തീർഥാടകരെത്തിയപ്പോൾ ശനിയാഴ്ച ഒന്നേകാൽ ലക്ഷത്തോളം പേരെത്തിയെന്നാണ് കണക്ക്. ക്രിസ‌്മസ് അവധി ആരംഭിച്ചതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരവ് വർധിച്ചു. മലയാളികളുടെ എണ്ണത്തിലും വർധന.
27 നാണ‌് മണ്ഡലപൂജ. ശേഷിക്കുന്ന അഞ്ച് ദിവസവും തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. മണ്ഡലപൂജ കഴിഞ്ഞാൽ നട മൂന്ന് ദിവസത്തിനുശേഷം മകരവിളക്ക് പൂജയ്ക്കുവേണ്ടി നടതുറക്കും. പിന്നീടുള്ള 15 ദിവസവും ശക്തമായ തിരക്കിന് സാധ്യതയുണ്ട്. ഈ സീസണിൽ ഒരു ലക്ഷത്തിലേറെ ഭക്തരെത്തുന്നത് ആദ്യമാണ്. വരുമാനത്തിലും മികച്ച വർധനയുണ്ടാകുന്നതായി ദേവസ്വം ബോർഡ് അധികൃതർ പറയുന്നു. മുൻ വർഷത്തെ വരുമാനത്തിൽനിന്ന് 40 ശതമാനത്തിന്റെ കുറവാണ് കഴിഞ്ഞയാഴ്ച വരെ ഉണ്ടായിരുന്നത്. ഈ ആഴ്ചത്തെ വരുമാനംകൂടി കണക്കാക്കുമ്പോൾ അന്തരം പിന്നെയും കുറയുമെന്നും ദേവസ്വം ബോർഡ് കണക്ക് കൂട്ടുന്നു.
തിരക്ക് ക്രമാതീതമായതോടെ പൊലീസ് ഉൾപ്പെടെ മുൻകരുതലുകൾ ശക്തമാക്കി. സന്നിധാനത്തും തിരുമുറ്റത്തും തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസുകാരെ നിയോഗിച്ചു. പലയിടങ്ങളിലും വഴി തടസ്സപ്പെടാതിരിക്കാൻ വടംകെട്ടി തിരിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2EK6rnG
via IFTTT
No comments:
Post a Comment