ദേശീയ ഗെയിംസിൽ മനോരമ തട്ടിയത‌് പത്തര കോടി; ഉപകാരസ‌്മരണയിൽ വനിതാമതിലിനെതിരെ മനോരമ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

ദേശീയ ഗെയിംസിൽ മനോരമ തട്ടിയത‌് പത്തര കോടി; ഉപകാരസ‌്മരണയിൽ വനിതാമതിലിനെതിരെ മനോരമ

തിരുവനന്തപുരം >  വനിതാമതിലിനെതിരെ മലയാള മനോരമ  വ്യാപകമായ നുണപ്രചാരണം നടത്തുന്നത‌് 2015ലെ ദേശീയ ഗെയിംസിന്റെ പ്രചാരണാർഥം കൂട്ടയോട്ടം സംഘടിപ്പിക്കാനെന്നപേരിൽ പത്തര കോടി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ‌് സർക്കാർ ദാനംനൽകിയതിന്റെ ഉപകാര സ‌്മരണയിൽ. വനിതാമതിൽ സംഘാടനത്തിന‌് പൊതുഖജനാവിൽനിന്ന‌് പണം ചെലവഴിക്കില്ലെന്ന‌് മുഖ്യമന്ത്രിയും ധനമന്ത്രിയും ആവർത്തിച്ച‌് വ്യക്തമാക്കിയിട്ടും  മനോരമ നുണപ്രചാരണം തുടരുകയാണ‌്.

ഗെയിംസിന്റെ പ്രചാരണാർഥം ജനുവരി 20ന‌് നടന്ന ‘റൺ കേരള റൺ’ കൂട്ടയോട്ടത്തിന്റെ സംഘാടനം ഏകപക്ഷീയമായാണ‌് മനോരമയ‌്ക്ക‌് ഉമ്മൻചാണ്ടി സർക്കാർ സമ്മാനിച്ചത‌്. ചെലവിനത്തിൽ 10.62 കോടി രൂപയും നൽകി.  എന്നാൽ, സംഘാടനം അപ്പാടെ പൊളിഞ്ഞുവെന്ന‌് മാത്രമല്ല, 6.68 കോടി രൂപയുടെ അധികബാധ്യത മനോരമ വരുത്തുകയും ചെയ‌്തു.

തദ്ദേശസ്ഥാപനങ്ങളെ സഹകരിപ്പിച്ച‌് ജനകീയമായി ചെലവുകുറച്ച‌് നടത്താമായിരുന്ന പരിപാടിക്കാണ‌് കോടികൾ വാരിക്കോരി മനോരമയ‌്ക്ക‌് നൽകിയത‌്. ഏഴായിരം കേന്ദ്രങ്ങളിൽ കൂട്ടയോട്ടം നടത്തുമെന്നാണ‌് മനോരമ പ്രഖ്യാപിച്ചത‌്. എന്നാൽ, നടന്നത‌് മൂവായിരത്തിൽതാഴെ കേന്ദ്രങ്ങളിൽ മാത്രം.

ഓരോ കേന്ദ്രത്തിലും ഒരു ബാനറും ഇത‌് പിടിക്കുന്നവർക്ക‌് ധരിക്കാൻ രണ്ടു ടീ ഷർട്ടും രണ്ടു തൊപ്പിയുമാണ‌് മനോരമ നൽകിയത‌്. ബാനറിന‌് 50, ബനിയന‌് 40, തൊപ്പിക്ക‌് പത്തുരൂപയുമാണ‌് ചെലവുവരിക. സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളിലെ ഉച്ചഭാഷിണി സംവിധാനമാണ‌് ഇതിനായി ഉപയോഗിച്ചത‌്.

പത്രത്തിന്റെ ഏഴായിരം ഏജന്റുമാരെയും ജീവനക്കാരെയും ഉപയോഗിച്ച‌് കൂട്ടയോട്ടം സംഘടിപ്പിക്കുമെന്നാണ‌്‌ സർക്കാരിന‌് നൽകിയ വാഗ‌്ദാനം. എന്നാൽ, സ‌്കൂളുകളെയും സർക്കാർ സംവിധാനങ്ങളെയും ഉപയോഗിച്ച‌് കൂട്ടയോട്ടം സംഘടിപ്പിച്ച‌് പണം മനോരമയ‌്ക്ക‌് നൽകുകയായിരുന്നു.

കേരളചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നായ ദേശീയ ഗെയിംസ‌് സംഘാടനത്തിന്റെ ഓഡിറ്റ‌് റിപ്പോർട്ടിൽ മനോരമയ‌്ക്ക‌് കൂട്ടയോട്ടം നൽകിയതിൽ ക്രമക്കേട‌് ഉണ്ടെന്ന‌് കണ്ടെത്തിയിരുന്നു. കൂട്ട ഓട്ടവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും മനോരമ ആസൂത്രണംചെയ‌്ത‌് നടപ്പാക്കണമെന്ന‌് കരാറിൽ വ്യവസ്ഥയുണ്ടെന്ന‌് ഓഡിറ്റ‌് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, കൂട്ടയോട്ടവുമായി ബന്ധപ്പെട്ട‌് മറ്റ‌് മാധ്യമങ്ങൾക്ക‌് നൽകുന്ന പരസ്യത്തിന്റെ പണം ഗെയിംസ‌് സെക്രട്ടറിയറ്റ‌് നൽകണമെന്ന‌് മനോരമ പിന്നീട‌് വ്യവസ്ഥ വച്ചു. മനോരമ ശുപാർശചെയ്യുന്ന തരത്തിൽമാത്രമേ മറ്റ‌് മാധ്യമങ്ങൾക്ക‌്നൽകാവൂ എന്നും വ്യവസ്ഥയിലുണ്ടായിരുന്നു. ഒരു കൂടിയാലോചനയുമില്ലാതെ ഉമ്മൻചാണ്ടി സർക്കാർ ഇതംഗീകരിക്കുകയും ചെയ‌്തു.

സ്വന്തം പത്രത്തിൽ പരസ്യം നൽകാൻ മനോരമ നീക്കിവച്ചത‌് 4.37 കോടിയായിരുന്നു. മറ്റ‌് മാധ്യമങ്ങൾക്കെല്ലാംകൂടി ഇവർ ശുപാർശചെയ‌്തത‌് രണ്ടു കോടിയുടെ പരസ്യവും. 70 ശതമാനം പരസ്യവും മനോരമയിൽ കേന്ദ്രീകരിച്ചുവെന്ന‌് ഓഡിറ്റ‌് റിപ്പോർട്ടിൽ പറയുന്നു. മറ്റ‌് മാധ്യമങ്ങളിൽ പരസ്യം ചെയ്യാൻ ആവശ്യത്ത‌ിന‌് പണം ലഭ്യമാകാത്ത സാഹചര്യത്തിൽ 6.88 കോടി രൂപ  അധികമായി വകയിരുത്തി. കരാറിൽ നിറയെ പഴുതുകൾ ഉണ്ടായിരുന്നതിനാലാണ‌് സർക്കാരിന‌് ഈ അധിക ബാധ്യത വന്നതെന്ന‌് ലോക്കൽ ഫണ്ട‌് ഓഡിറ്റ‌് ഡയറക്ടർ ടി ഭാസി തയ്യാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2PU2zBP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages