സിപിഐ എം സംസ്ഥാന കമ്മിറ്റി തുടങ്ങി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

സിപിഐ എം സംസ്ഥാന കമ്മിറ്റി തുടങ്ങി

തിരുവനന്തപുരം > സിപിഐ എം സംസ്ഥാന കമ്മിറ്റി യോഗം എ കെ ജി  സെന്ററിൽ ആരംഭിച്ചു. വൈക്കത്തഷ്ടമി ഉത്സവത്തിനിടെ ആർഎസ്എസ‌്‌ ക്രിമിനൽ സംഘം കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ മേക്കര യൂണിറ്റ് അംഗം ശ്യാംകുമാറിന്റെ വേർപാടിൽ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. 

സിപിഐ എം വെള്ളറട ഏരിയ കമ്മിറ്റി അംഗം എൻ അഭിമന്യു, ബാലുശേരി ഏരിയ കമ്മിറ്റി അംഗം ടി കെ ശ്രീധരൻ,  ചേലക്കര ഏരിയ കമ്മിറ്റി അംഗമായിരുന്ന ടി വി ജനാർദനൻ, മുളക്കുഴി ലോക്കൽ സെക്രട്ടറിയായിരുന്ന വി വാസുദേവൻ,  ദേശാഭിമാനി സീനിയർ എഡിറ്റർ ആയിരുന്ന എ കെ ഗോപാലകൃഷ്ണൻ, തൃണമൂൽ കോൺഗ്രസുകാരുടെ വെടിവയ‌്പിൽ  കൊല്ലപ്പെട്ട പശ്ചിമബംഗാളിലെ നിത്യഗോപാൽ ബാലക്, ചലച്ചിത്ര, നാടക, സീരിയൽ നടന്മാരായ ഗീഥാ സലാം, കെ എൽ ആന്റണി, മുൻ മന്ത്രി സി എൻ ബാലകൃഷ്ണൻ, മുൻ കേന്ദ്രമന്ത്രി ജാഫർ ഷെരീഫ്, സംവിധായകൻ ബർണാഡോ ബെർത്തലൂച്ചി എന്നിവരുടെ നിര്യാണങ്ങളിലും സംസ്ഥാന കമ്മിറ്റി  ദുഃഖവും  അനുശോചനവും രേഖപ്പെടുത്തി.

കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവൻ അധ്യക്ഷനായി. യോഗം ഞായറാഴ‌്ചയും തുടരും.



from Kerala || Deshabhimani ​Online ​News http://bit.ly/2SeK0dm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages