വനിതാമതിൽ വിവാദം: സ‌്ത്രീമുന്നേറ്റം ഭയക്കുന്നവർക്ക്‌ പരിഭ്രാന്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

വനിതാമതിൽ വിവാദം: സ‌്ത്രീമുന്നേറ്റം ഭയക്കുന്നവർക്ക്‌ പരിഭ്രാന്തി

തിരുവനന്തപുരം >  വനിതാ മതിലിനെതിരായ വിവാദങ്ങൾക്ക‌് പിന്നിൽ അത്തരം മുന്നേറ്റത്തിലൂടെ  ഉയരുന്ന സ്ത്രീശാക്തീകരണം കനത്ത വെല്ലുവിളി ഉയർത്തുമെന്ന തിരിച്ചറിവും പരിഭ്രാന്തിയും.  ദേശീയപാതയിൽ 620 കിലോമീറ്റർ നീളത്തിൽ 30 ലക്ഷത്തിൽപ്പരം വനിതകൾ ഒരേ വികാരത്തോടെ ഒരു മതിലായി രൂപാന്തരപ്പെടുമ്പോഴുള്ള സ‌്ത്രീ മുന്നേറ്റം യുഡിഎഫിനെയും ബിജെപിയെയും ഭീതിയിലാഴ‌്ത്തുന്നു. സാമൂഹ്യ സംഘടനകളുടെ യോഗത്തിൽ ഈ ആശയം ഉയർന്ന നിമിഷം മുതൽ ഓരോ ഘട്ടത്തിലും വിവാദം ഉയർത്തുന്നത‌് ഈ തിരിച്ചറിവിൽ നിന്ന്.

‘വർഗീയ മതിൽ’ എന്ന‌ ആക്ഷേപമാണ‌് ആദ്യം മുതലേ യുഡിഎഫ‌്‌  ഉന്നയിച്ചത‌്. ജാതി മത വ്യത്യാസമില്ലാതെ സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയെ അതിനു ഘടകവിരുദ്ധമായി ചിത്രീകരിക്കുന്നതിലെ  പൊരുത്തക്കേട‌് ജനങ്ങൾ തിരച്ചറിഞ്ഞു. അതോടെ അത‌് പൊളിഞ്ഞു. ഇപ്പോൾ ഫണ്ട‌് വിനിയോഗത്തിന്റെ പേരിൽ അടിസ്ഥാനരഹിതമായ വാദമാണ‌് നിരത്തുന്നത‌്. വനിതാമതിലിന‌് സർക്കാർ പണം ചെലവിടില്ലെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചുവ്യക്തമാക്കിയിട്ടും എതിർപ്പ‌് സജീവമായി നിലനിർത്താൻ വിവാദങ്ങൾ ഓരോന്നായി ഉയർത്തുകയാണ‌്.  ഒരുവിഭാഗം മാധ്യമങ്ങളും യുഡിഎഫ‌് വിവാദങ്ങൾക്ക‌് എണ്ണ പകരാൻ രംഗത്തുണ്ട‌്.

വനിതാരംഗത്ത‌് സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക‌് തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന‌് ഹൈക്കോടതിയിൽ പറഞ്ഞതിനെയാണ‌് വനിതാമതിലിന‌് 50 കോടി ചെലവഴിക്കുമെന്ന വ്യാഖ്യാനമാക്കിയത‌്. സ‌്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടി സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളിലൊന്നായി പരിഗണിക്കണമെന്ന‌് സർക്കാർ നൽകിയ സത്യവാങ‌്മൂലത്തിൽ പറഞ്ഞിട്ടുണ്ട‌്. അല്ലാതെ ഇതിനായി തുക വകയിരുത്തിയതായി പരാമർശിച്ചിട്ടില്ല. സർക്കാർ ഫണ്ടിൽനിന്ന‌് തുക ചെലവഴിക്കുകയാണെങ്കിൽ ആറാഴ‌്ച കഴിഞ്ഞ‌് കേസ‌് വീണ്ടും പരിഗണിക്കുമ്പോൾ അത‌് സംബന്ധിച്ച‌് സത്യവാങ‌്മൂലം നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട‌്. പണം ചെലവഴിച്ചോ ഇല്ലയോ എന്ന‌് ഈ സത്യവാങ‌്മൂലം വെളിപ്പെടുത്തും. അതുവരെ കാത്തിരിക്കാനുള്ള സഹിഷ‌്ണുത പോലും യുഡിഎഫിനില്ല.

വനിതാമതിലിൽ സർക്കാർ ഉദ്യോഗസ്ഥർ നിർബന്ധമായും പങ്കെടുക്കണമെന്ന‌് ഉത്തരവിറക്കിയെന്നായിരുന്നു മറ്റൊരു ആക്ഷേപം. അങ്ങനെ ഉത്തരവില്ലെന്ന‌ സർക്കാർ വാദം കോടതി അംഗീകരിച്ചതോടെ ഇതിന്റെ മുനയെടിഞ്ഞു. മാത്രവുമല്ല, നിർബന്ധമായി പങ്കെടുക്കണമെന്ന‌് ഉത്തരവുണ്ടെന്ന‌് ഹർജിക്കാരനായ അഡ്വ ഡി ബി ബിനു കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും വ്യക്തമായി. സർക്കാർ മലയാളത്തിൽ ഇറക്കിയ ഉത്തരവ‌് ഹർജിക്കാരൻ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയാണ‌് കോടതിയിൽ നൽകിയത‌്. വനിതാ സാമൂഹ്യക്ഷേമ വകുപ്പ‌് ജിഒ 31/2018 എന്ന നമ്പരിൽ പുറപ്പെടുവിച്ച ഉത്തരവിൽ പരിപാടിയിൽ പങ്കെടുക്കണമെന്ന അഭ്യർത്ഥനയാണ‌് ഉള്ളത‌്. ഇത‌് ഇംഗ്ലീഷിലേക്ക‌് ഹർജിക്കാരൻ മൊഴി മാറ്റം നടത്തിയപ്പോൾ ‘കംപൾസറി പാർടിസിപ്പേഷൻ’ (നിർബന്ധിത പങ്കാളിത്തം) എന്ന‌് മാറ്റി.

കള്ള പ്രചാരണങ്ങൾകൊണ്ടു മാത്രം നിൽക്കക്കള്ളിയില്ലെന്നു കണ്ടാണ‌്  വനിതാമതിലിനെതിരെ ആദ്യം ബിജെപിയുടെ നേതൃത്വത്തിലുള്ള ശബരിമല കർമ്മസമിതിയും പിന്നീട‌് യുഡിഎഫും ബദൽ രാഷ‌്ട്രീയ പരിപാടികൾ പ്രഖ്യാപിച്ചത‌്. ശബരിമല കർമ്മസമിതി 26ന‌് അയ്യപ്പ ജ്യോതി തെളിക്കുമ്പോൾ യുഡിഎഫ‌് 29ന‌് മതേതര വനിതാ സംഗമമാണ‌് തീരുമാനിച്ചിരിക്കുന്നത‌്. ഇവ രണ്ടും കഴിഞ്ഞാണ‌് വനിതാമതിലിന‌് കേരളം സാക്ഷ്യം വഹിക്കുന്നത‌്. യുഡിഎഫും ബിജെപിയും ബദൽ പരിപാടികൾ പ്രഖ്യാപിച്ചതുതന്നെ അവർക്ക‌് മുന്നിൽ ഉയർന്നിരിക്കുന്ന രാഷ‌്ട്രീയ വെല്ലുവിളിക്ക‌് തെളിവാണ‌്.

വനിതാമതിലുമായി സഹകരിക്കാൻ കൂടുതൽ വ്യക്തികളും സംഘടനകളും ഓരോ ദിവസവും മുന്നോട്ടുവരികയാണ‌്. അവകാശ സംരക്ഷണത്തിനുള്ള ചരിത്ര മുന്നേറ്റം എന്ന തിരിച്ചറിവാണ‌് മതേതര സമൂഹത്തിന‌് ഇപ്പോഴുള്ളത‌്. യുഡിഎഫിലും ബിജെപിയിലും നിന്ന‌് അണികളും നേതാക്കളും വിട്ടുപോരുന്നതിനും കേരളം സാക്ഷിയാവുകയാണ‌്.

620 കിലോമീറ്റർ ദൂരത്തിൽ തോളോട‌് തോൾ ചേർന്ന‌് മതിൽ രൂപാന്തരപ്പെടും. ഇതിന‌് 14 ലക്ഷത്തോളം പേർ മതിയാകും.  സർക്കാർ നടത്തിയ ഒരുക്കങ്ങളുടെ വിലയിരുത്തലിൽ പങ്കെടുക്കുന്നവരുടെ എണ്ണം മുപ്പത‌് ലക്ഷം കവിയുമെന്നാണ‌് കണക്കാക്കിയത‌്.  റോഡിന്റെ രണ്ട‌് വശങ്ങളിലും മതിൽ തീർക്കാൻ കഴിയുന്ന വിധത്തിലായിരിക്കും പങ്കാളിത്തമെന്ന‌് തീർച്ച. എല്ലാ മതവിഭാഗങ്ങളിലുമുള്ളവർ മതിലിൽ അണിനിരക്കുമെന്നും വ്യക്തമായി.



from Kerala || Deshabhimani ​Online ​News http://bit.ly/2LvnI4r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages