പ്രളയാനന്തര പ്രവര്‍ത്തനം: അടിയന്തര പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച നിയമസഭയില്‍ പുരോഗമിക്കുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 5, 2018

പ്രളയാനന്തര പ്രവര്‍ത്തനം: അടിയന്തര പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച നിയമസഭയില്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം > പ്രളയാനന്തര പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള അടിയന്തര പ്രമേയത്തിന്‍മേലുള്ള ചര്‍ച്ച നിയമസഭയില്‍ പുരോഗമിക്കുന്നു. സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് സികെ നാണു, പ്രതിഭാ ഹരി, മുല്ലക്കര രത്‌നാകരന്‍, രാജു എബ്രഹാം,  യുഡിഎഫില്‍ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അന്‍വര്‍ സാദത്ത്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

വി ഡി സതീശന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കിയ മുഖ്യമന്ത്രി പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാമെന്ന് വ്യക്തമാക്കുക്കയായിരുന്നു. 'പ്രളയത്തെ നേരിട്ടത് നമ്മള്‍ എല്ലാവരും ഒന്നിച്ചാണ്. തുടര്‍പ്രവര്‍ത്തനങ്ങളും അങ്ങനെയാണ്. അതിനാണ് പ്രത്യേകമായി ഒരു തവണ നമ്മള്‍ പ്രത്യേകമായി സഭാസമ്മേളനം ചേര്‍ന്നത്. ഒരിക്കല്‍ കൂടി ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുന്നത് നല്ലതാണ്. അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാം. - മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ന്ന് പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി. തുടര്‍ന്ന് ചര്‍ച്ച ആരംഭിക്കുകയായിരുന്നു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2BRTSnB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages