മൂന്നാർ
അനശ്വര രക്തസാക്ഷി അഭിമന്യുവിന്റെ സ്വപ്ന വീട് വട്ടവട കൊട്ടാക്കാമ്പൂരിൽ യാഥാർഥ്യമാകുന്നു. 1200 ചതുരശ്ര അടിയിൽ മൂന്ന് കിടപ്പ് മുറികളും അടുക്കളയും വിശാലമായ ഹാളും വരാന്തയോടും കൂടിയ വീടിന്റെ നിർമാണമാണ് അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നത്. ജനുവരി മധ്യത്തോടെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽ കൈമാറും.
എറണാകുളം മഹാരാജാസ് കോളേജിൽ എസ്ഡിപിഐ–- ക്യാമ്പസ് ഫ്രണ്ട‌് തീവ്രവാദികൾ കുത്തിക്കൊലപ്പെടുത്തിയ ബിരുദ വിദ്യാർഥിയായ അഭിമന്യുവിന്റെ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട്.
അഭിമന്യുവിന്റെ ആഗ്രഹങ്ങൾ സഫലമാക്കുന്നതിന് സിപിഐ എം രംഗത്തിറങ്ങിയതോടെ പൊതുജനങ്ങൾ നിർലോഭമായ സഹായ സഹകരണങ്ങൾ നൽകി. കൊട്ടാക്കാമ്പൂരിൽ പാർടി ഇടപെട്ട് വാങ്ങിയ പത്ത് സെന്റ് സ്ഥലത്താണ് വീട് നിർമിക്കുന്നത്.
from Kerala || Deshabhimani Online News https://ift.tt/2RJnZTN
via IFTTT
No comments:
Post a Comment