ഡിവൈഎഫ്ഐ “ഒടിയന്‍”തടയുമെന്നത്‌ വ്യാജ പ്രചരണം ; നിയമ നടപടി സ്വീകരിക്കും : എ എ റഹീം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

ഡിവൈഎഫ്ഐ “ഒടിയന്‍”തടയുമെന്നത്‌ വ്യാജ പ്രചരണം ; നിയമ നടപടി സ്വീകരിക്കും : എ എ റഹീം

തിരുവനന്തപുരം> ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന സിനിമയുടെ  പ്രദൾശനം  ഡിവൈഎഫ്ഐ തടയും എന്ന വാര്‍ത്ത വ്യാജമാണെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം അറിയിച്ചു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

‘ശ്രീ മോഹന്‍ലാല്‍ നായകനായ ചലച്ചിത്രം ”ഒടിയന്‍”ഡി.വൈ.എഫ്.ഐ തടയാന്‍ പോകുന്നു എന്ന് നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.ഇത് അടിസ്ഥാന രഹിതമാണ് ’എന്നാണ് റഹീം ഫേസ്ബുക്കില്‍ കുറിച്ചത്.
യാഥാര്‍ഥ്യത്തിന്റെ കണിക പോലുമില്ലാത്ത ഇത്തരം നുണ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകണം.വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ ഡിവൈഎഫ്ഐ നിയമ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കുമെന്നും റഹീം അറിയിച്ചു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2SBz5dM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages