ശബരിമല ദ്രാവിഡ ആരാധനാകേന്ദ്രം ; 351 വർഷം പഴക്കമുള്ള രേഖ തെളിവ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

ശബരിമല ദ്രാവിഡ ആരാധനാകേന്ദ്രം ; 351 വർഷം പഴക്കമുള്ള രേഖ തെളിവ്‌

ശബരിമല മൂന്നര നൂറ്റാണ്ട‌്മുമ്പ‌് ദ്രാവിഡ ആരാധനാകേന്ദ്രമായിരുന്നുവെന്നും അവിടെ വൈദിക ചടങ്ങുകളോ അനുഷ‌്ഠാനങ്ങളോ ഉണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്ന പന്തളം കൊട്ടാരം രേഖ കണ്ടെത്തി. കലൂരിലെ ഡോ. മോൺസൻ മാവുങ്കലിന്റെ സ്വകാര്യശേഖരത്തിലാണ‌് ശബരിമലയുടെ ചരിത്രം വിളിച്ചോതുന്ന 351 മലയാളവർഷം പഴക്കമുള്ള രാജമുദ്രയുള്ള രേഖയുള്ളത‌്. പന്തളം കോവിലധികാരി ശബരിമലയിലെ മകരവിളക്കിനും അനുബന്ധ ചടങ്ങുകൾക്കും പണം അനുവദിച്ച‌്  ‘ചവരിമല’ കോവിൽ അധികാരികൾക്ക‌് കൊല്ലവർഷം 843 ൽ എഴുതിയ ചെമ്പൊല തിട്ടൂരമാണ‌് ശബരിമലയുടെ പ്രാചീന ചരിത്രത്തിലേക്ക‌് വെളിച്ചം വീശുന്നത‌് (ശബരിമലയ‌്ക്ക‌് കോലെഴുത്തിൽ ‘ചവരിമല’  എന്നാണ‌് എഴുതിയിരുന്നത‌്). യുവതീ പ്രവേശന വിലക്കു സംബന്ധിച്ചും ഈ രേഖ ഒന്നും പറയുന്നില്ല.

ശബരിമലയിൽ പുള്ളുവൻ പാട്ട‌്, വേലൻ പാട്ട‌് എന്നീ ദ്രാവിഡ ആചാരങ്ങളാണുണ്ടായിരുന്നതെന്നും സന്നിധാനത്തെ കാണിക്കയ‌്ക്ക‌് സമീപം കുടിൽകെട്ടി പാർത്തിരുന്നത‌് തണ്ണീർമുക്കം ചീരപ്പൻ ചിറയിലെ കുഞ്ഞൻ പണിക്കരാണെന്നും ചെമ്പേ‌ാല വ്യക്തമാക്കുന്നു. ചെമ്പേ‌ാല തീർത്തും വസ‌്തുനിഷ‌്ഠവും ആശ്രയിക്കാൻ കഴിയുന്ന രേഖയുമാണെന്ന‌് ചരിത്രകാരനും തൃപ്പൂണിത്തുറ ഹിൽപാലസിലെ പൈതൃക പഠനകേന്ദ്രം ഡയറക‌്ടറുമായ ഡോ. എം ആർ രാഘവവാര്യർ പറഞ്ഞു. ഇതിന്റെ കാലപ്പഴക്കം, അതിലെ പുരാതനമായ കോലെഴുത്ത‌് മലയാളം എന്നിവ ഇതാണ‌് വ്യക്തമാക്കുന്നത‌്. ചെമ്പേ‌ാല കൊല്ലവർഷം 843 (ക്രിസ‌്തുവർഷം 1668) ധനുമാസം ഞായറാഴ‌്ചയാണ‌് പുറപ്പെടുവിക്കുന്നത‌്. ഈ കാലഘട്ടത്തിൽ തന്നെയാണ‌് മധുരനായ‌്ക്കൻ പാണ്ടിനാട‌് ആക്രമിക്കുന്നതും രാജവംശം പന്തളത്തേയ‌്ക്ക‌് കുടിയേറുന്നതുമെന്നും രാഘവവാര്യർ പറഞ്ഞു.

ശബരിമലയിലെ ആചാരങ്ങളെയും ചടങ്ങുകളെയും കുറിച്ച‌് ഇന്ന‌് ലഭ്യമാകുന്ന ഏറ്റവും പഴയ രേഖയാണിത‌്. ശബരിമലയിൽ രാജാധികാരം പ്രയോഗിക്കപ്പെട്ടതിന്റെ രേഖ കൂടിയാണിത‌്. ശബരിമലയിൽ മകരവിളക്ക‌ും അനുബന്ധ ചടങ്ങുകൾക്കും 3001  ‘അനന്തരാമൻ പണം’ (അക്കാലത്തെ പണം) കുഞ്ഞൻ കുഞ്ഞൻ പണിക്കർ മുതലായവർക്ക‌് നൽകണമെന്നും ഇതിൽ പ റയുന്നു.

ശബരിമലയിലെ പ്രതിഷ‌്ഠയെക്കുറിച്ചോ മറ്റ‌് ബ്രാഹ‌്ണണാചാരങ്ങളെക്കുറിച്ചോ ഒരു സൂചനയുമില്ലെന്നതാണ‌് ഈ തിട്ടൂരത്തിലെ മറ്റൊരു പ്രത്യേകത. തന്ത്രിമാരെക്കുറിച്ചോ, ബ്രാഹ‌്മണശാന്തിമാരെക്കുറിച്ചോ ഒരു സൂചനയുമില്ല.

എന്നാൽ ദ്രാവിഡ ആചാരങ്ങളെക്കുറിച്ച‌് പറയുന്നുമുണ്ട‌്. പുള്ളുവൻ പാട്ട‌്, വേലൻപാട്ട‌് എന്നിവ നടത്തുന്നവർക്ക‌് പണം അനുവദിക്കണമെന്നാണ‌് തിട്ടൂരത്തിൽ നിർദേശിക്കുന്നത‌്. ഇവ കൂടാതെ വെടി വഴിപാട‌്, മകരവിളക്ക‌് എന്നിവയെക്കുറിച്ച‌ും  മാളികപ്പുറത്തമ്മയെക്കുറിച്ചും മാത്രമാണ‌് തിട്ടൂരം പറയുന്നത‌്. 18–-ാം പടിക്കുതാഴെ ഇന്നയിന്ന ദിക്കിലുള്ള ഇന്നയിന്ന കുഴികളിൽ വെച്ചുമാത്രമേ കതിന പൊട്ടിക്കാവൂ.  ശബരിമലയിലെ ചടങ്ങുകൾ നടത്താനും തിരുവാഭരണം സുക്ഷിക്കുന്നതിനും ചീരപ്പൻചിറയിലെ കുഞ്ഞൻ കുഞ്ഞൻ പണിക്കർക്കാണ‌് അധികാരം. മേൽനോട്ട അവകാശത്തിന‌് കോവിൽ അധികാരികളുമുണ്ട‌്. അവർ ഇരിക്കേണ്ട സ്ഥാനവും ചെമ്പൊല വ്യക്തമാക്കുന്നു.  ഉന്നില ദേശത്തെ ഉന്നിയില വീട്ടിൽ നാരായണൻ, തണ്ണീർമുക്കം ദേശത്തെ വെങ്ങല വീട്ടിൽ നാരായണ കുഞ്ഞൻ എന്നിവരാണ‌് തിട്ടൂരത്തിൽ സാക്ഷികളായി പറയുന്നത‌്.
ഇവരും  ഈഴവ വിഭാഗത്തിലുള്ളവരാണെന്ന‌് പേര‌് സൂചന നൽകുന്നു. ഇതിൽ നിന്ന‌് ശബരിമല ദ്രാവിഡ ആചാര കേന്ദ്രമായിരുന്നുവെന്ന‌് വ്യക്തമാണെന്നും രാഘവവാര്യർ പറഞ്ഞു.

പ്രാചീന രേഖകൾ ശേഖരിക്കുന്ന ഡോ. മോൺസന‌് തിരുവനന്തപുരം സ്വദേശി ശ്രീധരമേനോനിൽനിന്നാണ‌് കേരളചരിത്രത്തിലെ ഈ സുപ്രധാന രേഖ ലഭിച്ചത‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2E6WShr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages