നടിയെ ആക്രമിച്ച കേസ‌്: മെമ്മറികാർഡ‌് രേഖയാണോയെന്ന‌് പരിശോധിക്കണം - സുപ്രീംകോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 4, 2018

നടിയെ ആക്രമിച്ച കേസ‌്: മെമ്മറികാർഡ‌് രേഖയാണോയെന്ന‌് പരിശോധിക്കണം - സുപ്രീംകോടതി

ന്യൂഡൽഹി > നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡിന്റെ പകർപ്പ‌് കൈമാറാൻ ഉത്തരവിടണമെന്ന‌് ആവശ്യപ്പെട്ട‌് ദിലീപ‌് നൽകിയ ഹർജിയിൽ വാദംകേൾക്കുന്നത‌് സുപ്രീംകോടതി 11ലേക്ക‌് മാറ്റി. ഇന്ത്യൻ എവിഡെൻസ‌് ആക്ട‌് പ്രകാരം മെമ്മറികാർഡ‌് രേഖയായി പരിഗണിക്കാൻ സാധിക്കുമോയെന്നത‌് ഉൾപ്പെടെ പരിശോധിക്കേണ്ടതുണ്ടെന്ന‌് ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ,  ഹേമന്ദ‌് ഗുപ‌്ത  എന്നിവർ അംഗങ്ങളായ ബെഞ്ച‌് നിരീക്ഷിച്ചു.

മെമ്മറികാർഡ‌് പ്രോസിക്യൂഷൻ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട തെളിവാണെന്നും ആ രേഖ പരിശോധിക്കാൻ അനുവദിക്കണമെന്നും ദിലീപിന‌ുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾറോഹ‌്തഗി വാദിച്ചു. കേസിലെ സാഹചര്യങ്ങളും ദൃശ്യങ്ങളുടെ  രഹസ്യസ്വഭാവവും പരിഗണിച്ചാണ‌് കാർഡിന്റെ പകർപ്പ‌് കൈമാറേണ്ടതില്ലെന്ന‌് വിചാരണക്കോടതിയും ഹൈക്കോടതിയും ഉത്തരവിട്ടത‌്. മെമ്മറികാർഡ‌് രേഖയാണെന്ന‌് വന്നാലും ഹൈക്കോടതി ഉത്തരവ‌് തെറ്റാണെന്ന‌് എങ്ങനെ പറയാൻ കഴിയുമെന്നും സുപ്രീംകോടതി റോഹ‌്തഗിയോട‌് ചോദിച്ചു. ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ‌് പരാതിയെന്ന‌് റോഹ‌്തഗി പ്രതികരിച്ചു. കുറ്റപത്രപ്രകാരം, ഒാടുന്ന വാഹനത്തിലാണ‌് നടിയെ പീഡിപ്പിച്ചതെന്നാണ‌് ആരോപണം. എന്നാൽ, മെമ്മറികാർഡിലുള്ളത‌് നിർത്തിയിട്ട വാഹനത്തിലെ ദൃശ്യങ്ങളാണ‌്. മെമ്മറികാർഡ‌് കൈമാറാനാകില്ലെന്നും അഭിഭാഷകർക്ക‌് പരിശോധിക്കാമെന്നും അറിയിച്ചതിനെ തുടർന്ന‌് ദിലീപിന്റെ അഭിഭാഷകർ പരിശോധിച്ചു. എഡിറ്റ‌് ചെയ‌്ത‌ ദൃശ്യങ്ങളാണ‌് കണ്ടത‌്. ഇതിൽ നിരവധി പേരുടെ സംഭാഷണങ്ങളും മറ്റ‌് ശബ‌്ദങ്ങളും കേൾക്കുന്നുണ്ട‌്. ദിലീപിന്റെ നിരപരാധിത്വം തെളിയിക്കാൻ ദൃശ്യങ്ങളുള്ള മെമ്മറികാർഡിന്റെ പകർപ്പ‌് ലഭിക്കേണ്ടത‌് അത്യാവശ്യമാണ‌്–- റോഹ‌്തഗി ചൂണ്ടിക്കാണിച്ചു.

അതേസമയം, മെമ്മറികാർഡിന്റെ പകർപ്പ‌് ഒരുകാരണവശാലും കൈമാറാൻ കഴിയില്ലെന്ന‌് സംസ്ഥാനസർക്കാരിനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ ഹരേൺ പി റാവലും സ‌്റ്റാൻഡിങ‌് കോൺസൽ ജി പ്രകാശും അറിയിച്ചു. നടിയെ ആക്രമിച്ച‌് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു കുറ്റകൃത്യത്തിന്റെ അടിസ്ഥാനലക്ഷ്യം. ദൃശ്യങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിച്ച മാധ്യമം മാത്രമായ മെമ്മറികാർഡ‌് പൊലീസ‌് പിടിച്ചെടുത്തതാണ‌്. പൊലീസ‌് റിപ്പോർട്ടിൽ രേഖയായി മെമ്മറികാർഡിനെ ഉൾപ്പെടുത്തിയിട്ടുമില്ല. ഈ സാഹചര്യത്തിൽ രേഖയെന്ന നിലയിൽ മെമ്മറികാർഡ‌് കൈമാറാൻ കഴിയില്ല. ദൃശ്യങ്ങളുടെ രഹസ്യസ്വഭാവം പരിഗണിക്കണമെന്നും സർക്കാരിന‌് വേണ്ടി ഹാജരായ അഭിഭാഷകർ ആവശ്യപ്പെട്ടു.

തുടർന്ന‌്, എവിഡെൻസ‌്ആക്ടിലെ മൂന്നാം വകുപ്പും ഐടി ആക്ടിലെ വകുപ്പുകളും പ്രകാരം മെമ്മറികാർഡിനെ രേഖയായി കണക്കാക്കി, പകർപ്പ‌് അനുവദിക്കാൻ കഴിയുമോയെന്ന വിഷയം പരിശോധിക്കേണ്ടതുണ്ടെന്ന‌് ജഡ‌്ജിമാർ അറിയിച്ചു. മെമ്മറികാർഡ‌് രേഖയാണെന്ന‌് സ്ഥാപിക്കപ്പെട്ടാൽ, മാത്രമേ പകർപ്പ‌് അനുവദിക്കാനാകൂവെന്നും കോടതി കൂട്ടിച്ചേർത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2EbHJMG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages