തിരുവനന്തപുരം > മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനല്ല, കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുന്നതിന് സാഹചര്യമൊരുക്കുകയാണ് പുതിയ സർക്കുലർ ലക്ഷ്യംവയ‌്ക്കുന്നതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ കെ സി ജോസഫിന്റെ സബ‌്മിഷന‌് മറുപടിയായി പറഞ്ഞു. അച്ചടി -ദൃശ്യ മാധ്യമങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ സെക്രട്ടറിയറ്റിലുൾപ്പെടെ ഒരുക്കുന്നതിന് ഇൻഫർമേഷൻ ആൻഡ‌് പബ്ലിക് റിലേഷൻസ് വകുപ്പിനെ ചുമതലപ്പെടുത്തി. സർക്കുലറിലെ നിർദേശങ്ങളിൽ ചിലർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. യുക്തമായ ഭേദഗതി വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയും മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും സംസ്ഥാന–--ജില്ലാതലങ്ങളിൽ നടത്തുന്ന പത്രസമ്മേളനങ്ങൾ, പ്രതികരണങ്ങൾ എന്നിവയെല്ലാം എല്ലാ മാധ്യമങ്ങൾക്കും ഒരുപോലെ ലഭിക്കുന്നതിനുള്ള ക്രമീകരണമാണ് ലക്ഷ്യം. എല്ലാ മാധ്യമങ്ങൾക്കും കൃത്യമായ അറിയിപ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഇതിനായി ഒരു മൊബൈൽ ആപ്പ് തയ്യാറാക്കാൻ നിർദേശമുണ്ട്.
ഔദ്യോഗിക പരിപാടികളിലും മറ്റും അക്രഡിറ്റേഷനോ എൻട്രി പാസോ ഉള്ള എല്ലാ മാധ്യമപ്രവർത്തകർക്കും പ്രവേശനം നൽകും. ദൃശ്യ മാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും കൂടുതൽ സജീവമായ ഇക്കാലത്ത് മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങൾക്കായി മാധ്യമപ്രവർത്തകർക്ക് അവരെ സമീപിക്കേണ്ടിവരുന്നുണ്ട്. ചില സന്ദർഭങ്ങളിൽ ഇത് സുരക്ഷാ പ്രശ്‌നങ്ങൾക്കും ഇടയാക്കുന്നുണ്ട്. എല്ലാ പ്രവർത്തനങ്ങളും പിആർഡി മുഖേന അറിയിക്കാനുള്ള നിർദേശമാണ് നൽകിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2KPMpby
via IFTTT
No comments:
Post a Comment