തൃശൂർ
സ്ത്രീകളുടെ മുന്നേറ്റത്തിന് കരുത്തുപകരാൻ വനിതാ മതിൽ സഹായകരമാകട്ടെയെന്ന് പ്രസിദ്ധ ബാലസാഹിത്യകാരി സുമംഗല പറഞ്ഞു. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ ആഭിമുഖ്യത്തിൽ കേരളമാകെ വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. പങ്കെടുക്കുന്ന എല്ലാ സഹോദരിമാർക്കും ഐക്യദാർഢ്യം നേരുന്നു.
ഒരുകാലത്ത് പുരുഷന്റെ അടിമയായിരുന്നു സ്ത്രീ. ഇതിനു മാറ്റമുണ്ടാക്കിയത് നവോത്ഥാന സമരങ്ങളാണ്. ഇന്ന്് സ്ഥിതി ഏറെ മെച്ചപ്പെട്ടു. എങ്കിലും ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യവും അവകാശവും സ്ത്രീകൾക്കുണ്ടാകണം. പുരോഗമനസമൂഹം ഈ ആശയത്തിനൊപ്പമാണ്. ചില ജാതീയ സംഘടനകളും അനാചാരവും അന്ധവിശ്വാസവും മനസ്സിൽ പേറുന്നവരുമാണ് സ്ത്രീ വിരുദ്ധ നിലപാട് എടുക്കുന്നത്. ഇവർ ഇന്നല്ലെങ്കിൽ നാളെ പരാജയപ്പെടുമെന്നും സുമംഗല പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2RQHZ71
via IFTTT
No comments:
Post a Comment