ദാരുമാ പാവ കൺതുറന്നു; തിരുവനന്തപുരം ഇനി ഡിജിറ്റൽ ഹബ്ബ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

ദാരുമാ പാവ കൺതുറന്നു; തിരുവനന്തപുരം ഇനി ഡിജിറ്റൽ ഹബ്ബ‌്

തിരുവനന്തപുരം
ദാരുമാ പാവ കൺതുറന്നു. കേരളത്തിന്റെ ഡിജിറ്റൽ കുതിപ്പിന‌് കരുത്തേകി നിസാൻ ആഗോള ഡിജിറ്റൽ ഹബ്ബ‌് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു. ജപ്പാൻകാർ ഭാഗ്യചിഹ‌്നമായി കാണുന്ന ദാരുമാ പാവയ‌്ക്ക‌് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണ‌് വരച്ചു. ചടങ്ങ‌് മുഖ്യമന്ത്രി ഉദ‌്ഘാടനം ചെയ‌്തു.

സംസ്ഥാനത്തിന്റെ ഇലക‌്ട്രിക‌് മൊബിലിറ്റി നയം രൂപം നൽകുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഐടിമേഖലയുടെ വളർച്ച കേരളത്തിന്റെ ടൂറിസംമേഖലയ‌്ക്കും വലിയ ഉണർവുണ്ടാക്കും. കേരളത്തിലെ എല്ലാ പൗരന്മാർക്കും ഇന്റർനെറ്റ‌് കണക്ടിവിറ്റി സർക്കാർ ഉറപ്പാക്കും. രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാകാനൊരുങ്ങുമ്പോൾ എല്ലാവർക്കും ഇന്റർനെറ്റ‌് കണക‌്ഷൻ അനിവാര്യമാണ‌്.   ജപ്പാനിനു പുറത്ത് നിസാന്റെ പ്രധാനപ്പെട്ട കേന്ദ്രമായി തിരുവനന്തപുരം ഹബ്ബ് വളരാനുള്ള സാഹചര്യം  ഒരുക്കുന്നതിന് കേരള സർക്കാർ എല്ലാ ശ്രമവും നടത്തും. കേരളത്തിന്റെ ഐടി സിരാകേന്ദ്രമായ തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അത്യാധുനിക കേന്ദ്രം, നിസാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുന്ന ഐടി, സോഫ്റ്റ്‌വെയർ കേന്ദ്രങ്ങളിൽ ആദ്യത്തേതാണ്. നിസാന്റെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ഈ കേന്ദ്രങ്ങളായിരിക്കും നയിക്കുക. ലോകോത്തര സേവനം ഉപയോക്താക്കൾക്ക് ഓട്ടോണോമസ് സാങ്കേതികവിദ്യ, ഇലക്ട്രിക് കാർ, കണക്ടഡ് കാർ എന്നിവയിലൂടെ നൽകാൻ തിരുവനന്തപുരം കേന്ദ്രം നിസാനെ സഹായിക്കും.

കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനം, ഇന്ത്യയിലെ  ജാപ്പനീസ് അംബാസഡർ കേഞ്ചി ഹീരാമാത്സൂ,  ശശി തരൂർ എംപി, നിസാൻ കോർപറേറ്റ് വൈസ് പ്രസിഡന്റും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ ടോണി തോമസ് എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2QsZvS7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages