മോഡിയുടെ ഭരണം വൻകിടക്കാർക്കുവേണ്ടി: അമർജിത‌് കൗർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

മോഡിയുടെ ഭരണം വൻകിടക്കാർക്കുവേണ്ടി: അമർജിത‌് കൗർ

കണ്ണൂർ
നോട്ടു നിരോധനത്തിനുശേഷം രാജ്യത്ത‌് 2,34,000 വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയെന്ന‌് എഐടിയുസി ദേശീയ ജനറൽ സെക്രട്ടറി അമർജിത‌് കൗർ പറഞ്ഞു. 70 ലക്ഷം പേർക്ക‌് തൊഴിൽ നഷ്ടപ്പെട്ടു. മുൻപിൻ നോക്കാതെ നടപ്പാക്കിയ ജിഎസ‌്ടിയും രാജ്യത്തിന്റെ ഉൽപ്പാദന–- തൊഴിൽ മേഖലകളെ വലച്ചു. 2019ഓടെ ആറു കോടി ഗ്രാമീണ കുടുംബങ്ങളെ നേരിട്ട‌് ബാധിക്കുന്ന നിലയിലേക്ക‌് ഇൗ പ്രതിസന്ധി രൂക്ഷമാവുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം റബ‌്കോ ഓഡിറ്റോറിയത്തിൽ ഉദ‌്ഘാടനംചെയ്യുകയായിരുന്നു അമർജിത‌് കൗർ.

വർഷംതോറും രണ്ടു കോടി പേർക്ക‌് തൊഴിൽ, കള്ളപ്പണം പിടിച്ചെടുക്കും തുടങ്ങി തെരഞ്ഞെടുപ്പു വേളയിൽ നൽകിയ വാഗ്ദാനങ്ങളെല്ലാം വിഴുങ്ങി ജനങ്ങളെ വഞ്ചിക്കുകയാണ‌് പ്രധാനമന്ത്രി. ആഗോള മൂലധന ശക്തികൾക്കും    കോർപറേറ്റ‌് കമ്പനികൾക്കുംവേണ്ടി മാത്രമാണ‌് മോഡിയുടെ ഭരണം. ഇവിടത്തെ ഓരോ രൂപയിലും 73 പൈസ പോകുന്നത‌് വൻകിടക്കാരിലേക്കാണ‌്. 2013ൽ ഇത‌് 43 പൈസയായിരുന്നു. നാലര വർഷത്തെ മോഡി ഭരണത്തിന്റെ ഗുണഭോക്താക്കൾ ആരെന്ന‌് ഇതിൽനിന്ന‌് വ്യക്തം. കൃഷിക്കാർ, തൊഴിലാളികൾ, സാധാരണക്കാർ  തുടങ്ങി എല്ലാ ജനവിഭാഗങ്ങൾക്കും ഈ സർക്കാർ എതിരാണ‌്.  

  വർധിച്ചുവരുന്ന അസംതൃപ‌്തിയും പ്രതിഷേധവും വഴിതിരിച്ചുവിടാനാണ‌് ഹിന്ദുത്വ രാഷ്ട്രീയം ആളിക്കത്തിച്ച‌് ജനങ്ങളെ ഭിന്നിപ്പിക്കാൻ കേന്ദ്രസർക്കാരും സംഘപരിവാരവും ശ്രമിക്കുന്നത‌്. എന്നാൽ ഇതുകൊണ്ടൊന്നും  രാജ്യത്തെങ്ങും അലയടിക്കുന്ന ജനകീയ പ്രതിഷേധത്തെ അതിജീവിക്കാൻ മോഡി സർക്കാരിനു കഴിയില്ല. സ്വാതന്ത്ര്യവും തൊഴിൽസുരക്ഷയും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കാനാണ‌് ജനുവരി 8,9 തിയതികളിലെ ദേശീയ പണിമുടക്ക‌്. ഇതൊരു തുടക്കമാണ‌്. 2019ലെ തെരഞ്ഞെടുപ്പോടെ ഈ ജനവിരുദ്ധ സർക്കാരിനെ പുറത്താക്കാൻ രാജ്യത്തെങ്ങുമുള്ള പണിയാളർ ഒരുങ്ങുകയാണ‌്–- അമർജിത‌് കൗർ പറഞ്ഞു.

   സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി,  ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ എന്നിവരും സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ അഡ്വ. പി സന്തോഷ്‌കുമാർ സ്വാഗതവും കെ ടി ജോസ് നന്ദിയും പറഞ്ഞു. കാനം രാജേന്ദ്രൻ, ജെ ഉദയഭാനു, വാഴൂർ സോമൻ, പി സുബ്രഹ്മണ്യൻ, പി കെ കൃഷ്ണൻ, പി വിജയമ്മ, കെ സി ജയപാലൻ, കെ എസ് ഇന്ദുശേഖരൻനായർ, കെ വി കൃഷ്ണൻ, താവം ബാലകൃഷ്ണൻ, കെ ജി പങ്കജാക്ഷൻ എന്നിവരടങ്ങിയ പ്രസീഡിയവും കെ പി രാജേന്ദ്രൻ, വിജയൻ കുനിശേരി, പി രാജു, എ എൻ രാജൻ, ടി ജെ ആഞ്ചലോസ്, വി ബി ബിനു, കെ പി ശങ്കരദാസ്, എച്ച് രാജീവൻ, കെ മല്ലിക, എം വി വിദ്യാധരൻ എന്നിവരടങ്ങിയ സ്റ്റിയറിങ‌് കമ്മിറ്റിയുമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ പതാക ഉയർത്തി.

  വൈകിട്ട‌് ടൗൺ സ‌്ക്വയറിൽ വർഗീയവിരുദ്ധ സദസ‌് സംഘടിപ്പിച്ചു. ‘വർഗീയത ഉയർത്തുന്ന വെല്ലുവിളികളും ഇന്ത്യയുടെ ഭാവിയും’ എന്ന വിഷയത്തിൽ മുൻ ഗുജറാത്ത് ഡിജിപി  ആർ ബി ശ്രീകുമാർ  പ്രഭാഷണം നടത്തി. എ പ്രദീപൻ അധ്യക്ഷനായി. ഒ കെ ജയകൃഷ്ണൻ സ്വാഗതവും കെ വി ബാബു നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2QmqezT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages