ഇലക‌്ട്രിക‌് വാഹനസംബന്ധമായ ഗവേഷണങ്ങൾക്കും ഉൽപ്പാദനത്തിനും ലോകനിലവാരമുള്ള കേന്ദ്രം സജ്ജമാക്കും: - മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

ഇലക‌്ട്രിക‌് വാഹനസംബന്ധമായ ഗവേഷണങ്ങൾക്കും ഉൽപ്പാദനത്തിനും ലോകനിലവാരമുള്ള കേന്ദ്രം സജ്ജമാക്കും: - മുഖ്യമന്ത്രി


ഇലക‌്ട്രിക‌്  വാഹനസംബന്ധമായ ഗവേഷണങ്ങൾക്കും ഉൽപ്പാദനത്തിനും അവസരമൊരുക്കാൻ ലോകോത്തര നിലവാരമുള്ള മികവിന്റെ കേന്ദ്രം സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വൈദ്യുതവാഹന നയം നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ‌്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നയം നടപ്പാക്കുമ്പോൾ  വൈദ്യുതവാഹനരംഗത്ത് മികച്ച മത്സരക്ഷമത കേരളത്തിന് കാഴ്ചവയ‌്ക്കാനാകും. ഈ ലക്ഷ്യങ്ങൾ ഉൾക്കൊണ്ടാണ് ലോകനിലവാരത്തിലുള്ള പരിശീലനവും നൈപുണ്യവികസനവും ലക്ഷ്യമാക്കി മികവിന്റെ കേന്ദ്രം ഒരുക്കുന്നത്. കെഎസ‌്ആർടിസിക്കു പുറമെ  ഇലക‌്ട്രിക‌് കാറുകൾ, ഓട്ടോ, ബോട്ട‌് എന്നിവയെയും പ്രോത്സാഹിപ്പിക്കും.  ഇത്തരം വാഹനങ്ങൾക്കുള്ള റീചാർജിങ‌് പോയിന്റുകളും വരും. 

നയം നടപ്പാക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാൻ സ്റ്റിയറിങ‌് കമ്മിറ്റിയും  രൂപീകരിച്ചിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം സർക്കാരിന്റെ അജൻഡയാണ്. കേരളത്തിലുണ്ടായ കനത്ത മഴയും പ്രളയവും കാലാവസ്ഥാ വ്യതിയാനത്തിന്റെകൂടി ഭാഗമാണ്. ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സൗഹൃദവും സാമ്പത്തികലാഭമുള്ളതുമായ വൈദ്യുതവാഹന നയത്തിലേക്ക് മാറുന്നത്.

ചടങ്ങിൽ ഗതാഗതമന്ത്രി എ കെ  ശശീന്ദ്രൻ അധ്യക്ഷനായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ഇ-–-ഓട്ടോകൾക്കുമാത്രമേ അനുമതി നൽകൂവെന്നും അദ്ദേഹം പറഞ്ഞു. കേരള ഓട്ടോമൊബൈൽസ് പുറത്തിറക്കുന്ന ഇ-–-ഓട്ടോയുടെയും എൻഡിഎസ് എക്കോ മോട്ടോഴ്‌സിന്റെ ഇ-–-സ്‌കൂട്ടറിന്റെയും ലോഞ്ചിങ‌് മന്ത്രിമാരായ ഇ പി ജയരാജനും എ കെ  ശശീന്ദ്രനും നിർവഹിച്ചു.

ഇ–--മൊബിലിറ്റി ധവളപത്രം മന്ത്രി ജി സുധാകരൻ പ്രകാശനം ചെയ്തു. വൈദ്യുതവാഹന നയം സംബന്ധിച്ച് ഡബ്ല്യുആർഐ ഇന്ത്യയും സംസ്ഥാന സർക്കാരും തമ്മിലുള്ള ധാരണാപത്രം ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാലും ഡബ്ല്യുആർഐ ഇന്ത്യ സിഇഒ ഒ പി അഗർവാളും കൈമാറി. ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ, ഇ- മൊബിലിറ്റി സംസ്ഥാനതല ടാസ്‌ക്‌ഫോഴ്‌സ് ചെയർമാൻ അശോക് ജൂൻജൂൻവാല തുടങ്ങിയവർ സംബന്ധിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2RQHU3d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages