ബിയർ പാർലറിൽ വിദേശമദ്യ വിൽപ്പന: യുഡിഎഫ‌് പ്രചാരണം പച്ചക്കള്ളം‐ മന്ത്രി ടി പി രാമകൃഷ‌്ണൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 11, 2018

ബിയർ പാർലറിൽ വിദേശമദ്യ വിൽപ്പന: യുഡിഎഫ‌് പ്രചാരണം പച്ചക്കള്ളം‐ മന്ത്രി ടി പി രാമകൃഷ‌്ണൻ

തിരുവനന്തപുരം > ബിയർ പാർലറുകൾ വഴി വിദേശനിർമിത മദ്യം വിൽക്കാൻ സർക്കാർ അനുമതി നൽകിയെന്ന നിലയിൽ യുഡിഎഫ‌് നേതാക്കൾ നടത്തുന്ന പ്രചാരണം പച്ചക്കള്ളമാണെന്ന‌് എക‌്സൈസ‌് മന്ത്രി ടി പി രാമകൃഷ‌്ണൻ വ്യക്തമാക്കി. നിലവിൽ ലൈസൻസുള്ള വിദേശമദ്യശാലകൾ വഴിമാത്രമാണ‌് വിദേശനിർമിത വിദേശമദ്യം വിൽക്കുക. ബിയർ പാർലർ വഴി വീര്യം കുറഞ്ഞ ബിയറും വൈനും വിൽക്കാൻ മാത്രമാണ‌് നിലവിൽ വ്യവസ്ഥയുള്ളതെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. വിദേശനിർമിത വിദേശമദ്യം കേരളത്തിൽ വിൽക്കുന്നതിന‌് 2007 മുതൽ അനുമതിയുണ്ട്. വിദേശനിർമിത വിദേശമദ്യം കസ്റ്റംസ് ബോണ്ടഡ് വെയർ ഹൗസിൽനിന്ന‌് നേരിട്ടുവിൽക്കാൻ 25000 രൂപ വാർഷിക ഫീസ് ഈടാക്കി ബാറുകൾക്കും  10000 രൂപ വാർഷിക ഫീസ് ഈടാക്കി വിദേശനിർമിത ബിയറും വൈനും വിൽക്കാൻ ബിയർ പാർലറുകൾക്കും അനുമതി നൽകാൻ എക്‌സൈസ് കമീഷണർക്ക് അധികാരം നൽകിയിട്ടുണ്ട്. ഇതിൽ ബെക്കാർഡി ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡും ഉൾപ്പെടുന്നുണ്ട്.

വിദേശനിർമിത വിദേശമദ്യം സംസ്ഥാനത്ത് വിൽപ്പന  നടത്തുന്ന വിഷയം കഴിഞ്ഞ  യുഡിഎഫ് സർക്കാരിന്റെ കാലത്ത് സജീവമായി പരിഗണിച്ചിരുന്നു. അന്നത്തെ എക്‌സൈസ് മന്ത്രി കെ ബാബു വിദേശനിർമിത മദ്യത്തിന്റെ വിൽപ്പന ആരംഭിക്കാനും  നികുതി ഘടന പരിശോധിച്ച് സമർപ്പിക്കാനും  ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. 

എക്‌സൈസ് കമീഷണർ സമർപ്പിച്ച ആദ്യനിർദേശം സംബന്ധിച്ച ചർച്ചകളും നടന്നു. ഇതിന്റെ തുടർച്ചയായി ബിവറേജസ‌് ഉദ്യോഗസ്ഥരും എക്‌സൈസ് ഉദ്യോഗസ്ഥരും അടങ്ങുന്ന കമ്മിറ്റികൾ നൽകിയ റിപ്പോർട്ടുകൾ യുഡിഎഫ‌് സർക്കാർ പരിഗണിച്ചു. വിദേശനിർമിത വിദേശമദ്യം സംസ്ഥാനത്ത് വിൽക്കുന്നതിന്  വളരെ വ്യക്തമായ ഉത്തരവ് ഒന്നിലധികം തവണ അന്ന‌് മന്ത്രി കെ ബാബു ബന്ധപ്പെട്ട ഫയലിൽ നൽകി. സർക്കാരിന് വലിയതോതിലുള്ള നികുതി നഷ്ടവും കെഎസ്ബിസിക്ക് വരുമാന നഷ്ടവും ഉണ്ടാകുന്നത‌് തടയാനാണ‌് എൽഡിഎഫ‌് സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ  തീരുമാനം കൈക്കൊണ്ടത്. മദ്യനയത്തിൽ ഇക്കാര്യം വ്യക്തമാക്കി.  തീരുമാനത്തിനനുസൃതമായ നിയമഭേദഗതി 2018-ലെ ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തി.

സബ്ജക്ട‌് കമ്മിറ്റി അംഗീകരിച്ച ബന്ധപ്പെട്ട ധനബില്ലിൽ പ്രതിപക്ഷം  വിയോജനക്കുറിപ്പ‌് രേഖപ്പെടുത്തിയിരുന്നില്ല.  ഇന്ത്യൻ നിർമിത വിദേശമദ്യം, വിദേശ നിർമിത വിദേശമദ്യം എന്നിവയ‌്ക്കുള്ള നിർവചനങ്ങൾ അബ്കാരി നിയമത്തിൽ ഭേദഗതിയോടെ ഉൾപ്പെടുത്തി. വിദേശനിർമിത വിദേശമദ്യത്തിൽ എക്‌സൈസ് തീരുവ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾ അബ്കാരി നിയമത്തിൽ കൊണ്ടുവന്നു. 2018–-19 ലെ ബജറ്റിൽ വിദേശനിർമിത വിദേശമദ്യ വിപണനം ബിവറേജസ് കോർപറേഷനിലൂടെ നടത്തുന്ന കാര്യം വ്യക്തമാക്കി. ഇതിന് പ്രത്യേക നികുതിഘടനയും പ്രഖ്യാപിച്ചു. വിദേശനിർമിത വിദേശമദ്യം വിതരണം ചെയ്യാൻ ബിവറേജസ് കോർപറേഷൻ പരസ്യടെൻഡർ വിളിച്ചിരുന്നു.  17 കമ്പനികൾ ഓഫർ നൽകി.

എല്ലാ കമ്പനികൾക്കും അനുമതി നൽകിയിട്ടുണ്ട്. ബക്കാർഡി ഇതിൽ ഒന്ന് മാത്രമാണ്.  കമ്പനികളുടെ പേരുവിവരം രഹസ്യമായി സൂക്ഷിച്ചിട്ടില്ല. നടപ്പ‌് നിയമസഭാ സമ്മേളനത്തിൽ ഹൈബി ഈഡൻ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയിൽ ഇക്കാര്യങ്ങൾ വിശദമായി സൂചിപ്പിച്ചിട്ടുണ്ട്. മറിച്ചുള്ള എല്ലാത്തരം ആക്ഷേപങ്ങളും വസ്തുതാവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2L9RSKG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages