സുശീലാ ഗോപാലൻ, എ കണാരൻ സ‌്മരണ പുതുക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

സുശീലാ ഗോപാലൻ, എ കണാരൻ സ‌്മരണ പുതുക്കി


തിരുവനന്തപുരം
സിപിഐ എമ്മിന്റെ  സമുന്നതനേതാക്കളും  സമരമുഖങ്ങളിൽ ജനങ്ങളുടെ ആവേശവുമായിരുന്ന സുശീല ഗോപാലന്റെയും എ കണാരന്റെയും സ‌്മരണ പുതുക്കി. നവോത്ഥാനമൂല്യങ്ങളെ സംരക്ഷിക്കാൻ വനിതാമതിൽ ഉയരുമ്പോൾ  ഇരുവരുടെയും സ‌്മരണകൾ കൂടുതൽ കരുത്തേകുമെന്ന‌് ഓർമദിനത്തിൽ കേരളം പ്രഖ്യാപിച്ചു. സിപിഐ എം ഓഫീസുകളിലും തൊഴിലിടങ്ങളിലും പതാക ഉയർത്തി. അനുസ‌്മരണയോഗങ്ങൾ ചേർന്നു. സ‌്ത്രീകളും കർഷത്തൊഴിലാളികളും  അനുസ‌്മരണ പരിപാടികൾ സംഘടിപ്പിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ  എ കെ ജി സെന്ററിൽ   സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദനും ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും പതാക ഉയർത്തി. തിരുവനന്തപുരം ദേശാഭിമാനിയിൽ ന്യൂസ‌് എഡിറ്റർ വേണുഗോപാലൻ ഉണ്ണിത്താൻ പതാക ഉയർത്തി.

സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും മുൻമന്ത്രിയും ജനാധിപത്യ മഹിള അസോസിയേഷൻ സ്ഥാപകനേതാവുമായിരുന്ന സുശീല ഗോപാലന്റെ 17–--ാം ചരമവാർഷികം ആചരിച്ചു. മുഹമ്മയിൽ പ്രകടനവും പുഷ‌്പാർച്ചനയും അനുസ‌്മരണസമ്മേളനവും നടന്നു.  ചീരപ്പൻചിറയിലെ സ‌്മ‌ൃതിമണ്ഡപത്തിൽ നടന്ന പുഷ‌്പാർച്ചനയിൽ കുടുംബാംഗങ്ങളും സിപിഐ എം, വർഗ-ബഹുജന സംഘടനാ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്, പി കരുണാകരൻ എംപി, ലൈല കരുണാകരൻ, സുശീല ഗോപാലന്റെ സഹോദരി സി കെ സരോജിനിയമ്മ, ആർ നാസർ, ജി വേണുഗോപാൽ, എസ് രാധാക‌ൃഷ‌്ണൻ, കെ ഡി മഹീന്ദ്രൻ, ജലജ ചന്ദ്രൻ, വി ജി മോഹനൻ തുടങ്ങിയവർ പുഷാപാർച്ചന നടത്തി. അനുസ‌്മരണസമ്മേളനം പി രാജീവ് ഉദ്ഘാടനംചെയ‌്തു.  ചരമവാർഷിക ദിനാചരണ കമ്മിറ്റി പ്രസിഡന്റ് ജെ ജയലാൽ അധ്യക്ഷനായി. പി കരുണാകരൻ എംപി, ആർ നാസർ, ജി വേണുഗോപാൽ, കെ ഡി മഹീന്ദ്രൻ, എസ് രാധാക‌ൃഷ‌്ണൻ, ജലജ ചന്ദ്രൻ, വി ജി മോഹനൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സി കെ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

നാദാപുരം
കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായിരുന്ന എ കണാരന്റെ 13–-ാം ചരമവാർഷിക ദിനം ആചരിച്ചു.

എടച്ചേരിയിലെ സ‌്മൃതി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി പി മോഹനൻ, ഏരിയാ ആക്ടിങ‌് സെക്രട്ടറി പി കെ ബാലൻ, ലോക്കൽ സെക്രട്ടറി ടി കെ ബാലൻ എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.തുടർന്ന‌് നടന്ന യോഗത്തിൽ പി മോഹനൻ അനുസ‌്മരണ പ്രഭാഷണം നടത്തി. ടി കെ ബാലൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി കുഞ്ഞികൃഷ്ണൻ, സംസ്ഥാന കൺട്രോൾ കമീഷൻ അംഗം കെ കെ ലതിക, ജില്ലാ കമ്മിറ്റിയംഗം കെ കെ  ദിനേശൻ, ഏരിയാ ആക്ടിങ‌് സെക്രട്ടറി പി കെ ബാലൻ എന്നിവർ സംസാരിച്ചു. വി രാജീവ് സ്വാഗതം പറഞ്ഞു. എ കണാരന്റെ ഭാര്യ നളിനി യോഗത്തിൽ പങ്കെടുത്തു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2QEVp9D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages