ബിജെപി നേതൃയോഗം ; കടുത്ത വിമർശനത്തിൽ വലഞ്ഞ‌് പിള്ള - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

ബിജെപി നേതൃയോഗം ; കടുത്ത വിമർശനത്തിൽ വലഞ്ഞ‌് പിള്ള

തിരുവനന്തപുരം
ശബരിമലസമരം തീർക്കുന്നതിൽ വ്യക്തതയില്ലാതെ ബിജെപി നേതൃയോഗം പിരിഞ്ഞു. സെക്രട്ടറിയറ്റിന‌് മുന്നിലേക്ക‌് സമരം മാറ്റിയതും നിരന്തര ഹർത്താൽ പ്രഖ്യാപിച്ച‌് അവമതിപ്പ‌് സൃഷ‌്ടിച്ചതിനും സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻപിള്ളയ‌്ക്കെതിരെ രൂക്ഷമായ വിമർശനം ഉയർന്നു. മുരളീധരപക്ഷ നേതാക്കൾക്ക‌് പുറമെ പിള്ള പക്ഷത്തുനിന്ന‌് സംസാരിച്ച പി കെ കൃഷ‌്ണദാസ‌് ഉൾപ്പെടെ ചിലരും  ആക്രമണം അഴിച്ചുവിട്ടു.

നേതാക്കൾ ചേരിതിരിഞ്ഞ‌് വിമർശനവും കുറ്റപ്പെടുത്തലും തുടർന്നതോടെ യോഗത്തിൽ ദേശീയനേതൃത്വത്തെ പ്രതിനിധാനംചെയ‌്ത ദേശീയ സഹസംഘടനാ സെക്രട്ടറി ബി എൽ സന്തോഷ‌് ഇടപെട്ട‌് വിലക്കി. സമരം അവസാനിപ്പിക്കുന്ന കാര്യത്തിൽ എന്തെങ്കിലും നിർദേശം മുന്നോട്ടുവയ‌്ക്കാനുണ്ടോയെന്ന‌് പിള്ളയോട‌് ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി നൽകാൻ അദ്ദേഹം തയ്യാറായില്ല.

ഒടുവിൽ സുപ്രീംകോടതിയിലുള്ള റിവ്യൂഹർജിയിൽ വിധി വരുന്ന ജനുവരി 22 വരെ സമരം തുടരാൻ തീരുമാനിച്ചു. നേതൃത്വത്തിലെ ഭിന്നത യോഗത്തിൽ മറനീക്കി പുറത്തുവന്നെങ്കിലും കേന്ദ്രനേതാക്കളുടെ കർശന നിലപാടിനെ തുടർന്ന‌് പരസ്യ ഏറ്റുമുട്ടലിന‌് ആരും തുനിഞ്ഞില്ല. ഭാരവാഹിയോഗം തുടങ്ങി ഒരു മണിക്കൂറിനുള്ളിൽ വി മുരളീധരൻ എംപി വേദി വിട്ടു. ഡൽഹിയിലേക്ക‌് പോകണമെന്ന‌് പറഞ്ഞായിരുന്നു അദ്ദേഹം മടങ്ങിയത‌്. മുരളീധരന്റെ അസാന്നിധ്യത്തിൽ മൂന്ന‌് മണിക്കൂർ പിന്നെയും യോഗം തുടർന്നു.

ഹർത്താൽ പ്രഖ്യാപനത്തെ ശ്രീധരൻപിള്ള പക്ഷം ന്യായീകരിച്ചു. എന്നാൽ, തിരുവനന്തപുരത്ത‌് ഉണ്ടായിരുന്ന എം എസ‌് കുമാർ ഉൾപ്പെടെയുള്ള നേതാക്കൾപോലും ചാനലിൽ വാർത്ത വന്നപ്പോഴാണ‌് വിവരം അറിഞ്ഞതെന്ന‌്  മുരളീധരപക്ഷം കുറ്റപ്പെടുത്തി.



from Kerala || Deshabhimani ​Online ​News https://ift.tt/2BuRa6k
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages