ശബരിമല
ശബരിമല ദർശനത്തിന‌് മറുനാടൻ തീർഥാടകരുടെ എണ്ണം പ്രതിദിനം ഏറുന്നു. മലായാളികളേക്കാൾ പതിന്മടങ്ങ‌് ഇതരസംസ്ഥാന തീർഥാടകരാണ‌് മലചവിട്ടുന്നത‌്. ഇതുവരെയെത്തിയതിൽ ഭൂരിഭാഗം പേരും മറുനാട്ടുകാരാണ്. ഇവരുടെ വരവ് വർധിച്ചതോടെ വരുമാനവും കരകയറിത്തുടങ്ങി. പ്രതിദിനം എഴുപതിനായിരത്തിൽ കുറയാതെ ആളുകളെത്തുമ്പോൾ മലയാളികളുടെ എണ്ണം കുറവാണ‌്.
27 ന് മണ്ഡലവിളക്ക് സമാപിക്കും. 18 ലക്ഷത്തോളം തീർഥാടകർ ഇതുവരെയെത്തി. ആർഎസ്എസ്, ബിജെപി അക്രമങ്ങൾ ഭയന്നും, വ്യാജ പ്രചരണങ്ങളിൽ വിശ്വസിച്ചും മലയാളികൾ മലചവിട്ടാൻ മടിക്കുന്നുണ്ട‌്. തീർഥാടനകാലത്തിനിടയിൽ നാലും അതിന് മുമ്പ് രണ്ടും ഹർത്താലുകൾ ബിജെപി നടത്തി. ഇവയെല്ലാം തീർഥാടകർ തള്ളി. കഴിഞ്ഞയാഴ്ച നടത്തിയ സംസ്ഥാന ഹർത്താലിന് റെക്കോഡ് തിരക്കാണ് അനുഭവപ്പെട്ടത്.
ആദ്യത്തെ രണ്ടാഴ്ചയിൽ മാത്രമാണ് തീർഥാടകത്തിരക്കിന് വലിയ ഇടിവ് സംഭവിച്ചത്. ഇത് വരുമാനത്തേയും ബാധിച്ചു. മകരവിളക്കിനോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്ന് വൻ തീർഥാടക തിരക്കുണ്ടാകുമെന്നാണ‌് ദേവസ്വം ബോർഡിന്റെ കണക്കുകൂട്ടൽ.
from Kerala || Deshabhimani Online News https://ift.tt/2QIxSEG
via IFTTT
No comments:
Post a Comment