വനിതാ മതിൽ : തെരുവോരവരയിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച‌് അധ്യാപകരും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 20, 2018

വനിതാ മതിൽ : തെരുവോരവരയിലൂടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച‌് അധ്യാപകരും

കൊച്ചി
നവോത്ഥാനമൂല്യങ്ങളും സ്ത്രീ-പുരുഷസമത്വവും ഉയർത്തിപ്പിടിച്ച് ജനുവരി ഒന്നിന് കേരളത്തിലുയരുന്ന വനിതാമതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോളേജ‌്  അധ്യാപകരും. വനിതാമതിലിന്റെ പ്രസക്തിയും സാഹചര്യവും വിളിച്ചോതുന്ന ‘തെരുവോരവര'സംഘടിപ്പിച്ചാണ് അധ്യാപകർ വനിതാമതിലിന് ഐക്യദാർഢ്യമറിയിച്ചത്. എകെജിസിടി വനിതാ കമ്മിറ്റിയും മാതൃകം മഹാരാജാസ് യൂണിറ്റും മഹാരാജാസ് കോളേജ് യൂണിയനും ചേർന്നൊരുക്കിയ തെരുവോരവരയിൽ നവോത്ഥാനമൂല്യങ്ങളും സ്ത്രീസമത്വവും വിളിച്ചോതുന്ന ആശയങ്ങൾ ചിത്രങ്ങളും വാക്യങ്ങളുമായി.

മഹാരാജാസ് കോളേജ് കവാടത്തിന് സമീപമൊരുക്കിയ വെളുത്ത പ്രതലത്തിൽ ഇന്നലെകളിലെ പോരാട്ടങ്ങളും ഇന്നത്തെ സാഹചര്യങ്ങളും നാളെയുടെ പ്രതീക്ഷയും നിറഞ്ഞുനിന്നു.  മുലക്കരത്തിനെതിരെ മുല മുറിച്ച് പ്രതിഷേധിച്ച നങ്ങേലിയും ജാതിഭ്രാന്തിൽ മുങ്ങിനിന്നിരുന്ന കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച വിവേകാനന്ദനും ഇന്നലെകളിലെ ജീർണതകൾക്കെതിരെ എഴുതപ്പെട്ട സാഹിത്യകൃതികളുമെല്ലാം വരകളായി.

വനിതാകമീഷനംഗം ഷിജി ശിവജി ‘നവോത്ഥാനം പുലരട്ടെ’എന്നെഴുതിയതോടെയാണ് തെരുവോരവരയ്ക്ക് തുടക്കമായത്. തുടർന്ന് അധ്യാപകർ വനിതാമതിലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിത്രങ്ങളും ആശയങ്ങളും കുറിച്ചു. അധ്യാപകർക്കൊപ്പം വിദ്യാർഥികളും കൂടി. ഒപ്പം വഴിയാത്രക്കാരും അവരുടെ ആശയങ്ങൾ ആവേശത്തോടെ കുറിച്ചു. വാക്യങ്ങൾക്ക് ചിത്രങ്ങൾക്കുമൊപ്പം കൈഒപ്പിട്ട് വനിതാമതിലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ അവരാരും മറന്നില്ല.

എകെജിസിടി ജില്ല ട്രഷറർ ഡോ. ശ്രീഷ ശശി അധ്യക്ഷയായി. എകെജിസിടി സംസ്ഥാന സെക്രട്ടറി പ്രൊഫ. സന്തോഷ് ടി വർഗീസ്, എകെജിസിടി വനിതാ സബ്കമ്മിറ്റി സംസ്ഥാന കൺവീനർ ഡോ. സുമി ജോയി ഓലിയപ്പുറം, യൂണിറ്റ് വൈസ‌് പ്രഡിഡന്റ് ഡോ. ജൂലി ചന്ദ്ര എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഡോ. കെ പ്രകാശൻ, ജില്ലാകമ്മിറ്റിയംഗം ഡോ. രോഹിണി നായർ എന്നിവർ നേതൃത്വം നൽകി.

തെരുവോരവരയിൽ പങ്കാളിത്തമേറിയതോടെ മഹാരാജാസ് കോളേജിലെ വിദ്യാർഥിനികൾ മഹാരാജാസ് കോളേജിന് മുന്നിൽ ‘വിദ്യാർഥിനിമതിൽ'തീർത്തു. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുത്, ലിംഗസമത്വം ഉറപ്പുവരുത്തുക, നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രവാക്യങ്ങൾ ഉയത്തി   25 മിനിട്ട്  നീണ്ടുനിന്ന വനിതാമതിലിൽ ഇരുനൂറിലധികം വിദ്യാർഥിനികൾ ഹൃദയംകോർത്തു. വിദ്യാർഥിനിമതിലും ഷിജി ശിവജി ഉദ്ഘാടനംചെയ്തു. മാതൃകം കമ്മിറ്റി കൺവീനർ ദിവ്യ അധ്യക്ഷയായി. ജോയിന്റ് കൺവീനർ അജ്മില സംസാരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2BvgGIv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages