കണ്ണൂർ > ഭൂമിയും ആകാശവും സ‌്ത്രീകൾക്കുകൂടി അവകാശപ്പെട്ടതാണെന്ന‌് ഓർമിപ്പിച്ചുകൊണ്ട‌് കുടുംബശ്രീയുടെ പാതിരാനടത്തം. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ‌് ജെൻഡർ പ്രവർത്തനങ്ങളുടെ ഭാഗമായി ശനിയാഴ‌്ച രാത്രി വേറിട്ട പരിപാടി സംഘടിപ്പിച്ചത‌്.
രാത്രിയുടെ ഇരുട്ടിനേക്കാൾ ഭീകരമാണ‌് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കുടികൊള്ളുന്ന വർഗീയ വിഷലിപ‌്തമായ മനസ്സെന്ന‌് പെൺകുട്ടികളും യുവതികളും മുതിർന്ന സ‌്ത്രീകളുമടങ്ങുന്ന മൂന്ന‌് തലമുറകൾ പങ്കെടുത്ത ‘നിശാഗന്ധി പതിരാനടത്തം’ ഓർമിപ്പിച്ചു. ലിംഗസമത്വം, നീതി എന്നിവ മുൻനിർത്തിയും വനിതാ മതിലിന‌് ഐക്യദാർഢ്യം - പ്രഖ്യാപിച്ചുമാണ‌് നൂറോളംപേരടങ്ങുന്ന സംഘം മെഴുകുതിരി തെളിച്ചുള്ള വെളിച്ചത്തിൽ രണ്ടുകിലോമീറ്ററോളം ദൂരം നടന്നത‌്. സ‌്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം എന്ന വിഷയത്തിലൂന്നിയായിരുന്നു ഇത‌്.
പള്ളിപ്രം സ‌്നേഹിത ഓഫീസ‌് പരിസരത്ത‌് മേയർ ഇ പി ലത മെഴുകുതിരി കൊളുത്തി തുടക്കംകുറിച്ചു. വഴിനീളെ നവോത്ഥാന ഗാനങ്ങളും കവിതകളും പാടിയാണ‌് സ‌്ത്രീകൂട്ടായ‌്മ നീങ്ങിയത‌്. മുണ്ടയാട‌് ഇൻഡോർ സ‌്റ്റേഡിയത്തിൽ കൈയൊപ്പ‌് ക്യാമ്പയിനും സംഘടിപ്പിച്ചു. സുധർമ തളിപ്പറമ്പ‌് എഴുതി അവതരിപ്പിച്ച കവിതയും ഏറെ ഹൃദ്യമായി.
സമാപനച്ചടങ്ങിൽ മേയർ ഇ പി ലത, കവയത്രി അംബുജം കടമ്പൂർ, കോർപറേഷൻ സിഡിഎസ‌് ചെയർപേഴ‌്സൺ കെ നിർമല, ജില്ലാ കുടുംബശ്രീമിഷൻ കോ–-ഓഡിനേറ്റർ എം സുർജിത്ത‌്, ജൻഡർ പ്രോഗ്രാം ഓഫീസർ കെ നൈൽ എന്നിവർ സംസാരിച്ചു. ജൻഡർ റിസോഴ‌്സ‌് പേഴ‌്സൺ എം അനിത സ്വാഗതം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2AfAobn
via IFTTT
No comments:
Post a Comment