സര്‍ക്കാര്‍ ഓഫീസുകള്‍ വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 23, 2018

സര്‍ക്കാര്‍ ഓഫീസുകള്‍ വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തണം

കാക്കനാട് > സർക്കാർ ഓഫീസുകൾ വിവരങ്ങളെല്ലാം സ്വമേധയാ വെളിപ്പെടുത്താൻ തയ്യാറായാൽ വിവരാവകാശ നിയമപ്രകാരമുള്ള പരാതികൾ കുറയുമെന്ന് മുഖ്യ വിവരാവകാശ കമീഷണർ വിൻസൺ എം പോൾ പറഞ്ഞു. കലക്ടറേറ്റിൽ വിവരാവകാശനിയമം 2005 സംബന്ധിച്ച പരിശീലന ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശനിയമം നിലവിൽ വന്ന് 13 വർഷമായിട്ടും സർക്കാർ ഓഫീസുകൾ ഇത് നടപ്പാക്കുന്നതിൽ പിന്നിലാണ്. രേഖകളെല്ലാം കംപ്യൂട്ടറിൽ ശേഖരിക്കണം. ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയർ രൂപീകരിച്ച് സൂക്ഷിക്കണം. ഇത് വെബ്സൈറ്റിൽ പ്രദർശിപ്പിക്കണം. ഓരോ വർഷവും വെബ്സൈറ്റിൽ പുതുക്കിയ വിവരങ്ങൾ നൽകണമെന്നും അദ്ദേഹം പറഞ്ഞു.

വില്ലേജ് ഓഫീസുകളിൽ ഭൂമിയുടെ സ്‌കെച്ച് വേണ്ടവർ വിവരാവകാശനിയമം വഴി ചോദിച്ചാൽ വെള്ള പേപ്പറിൽ നൽകേണ്ടതാണെന്നും അതിന് പ്രത്യേക ഫീസ് ഈടാക്കാനാകില്ലെന്നും കമീഷണർ പറഞ്ഞു. നിലവിലെ നിയമപ്രകാരം ആവശ്യമായ കോപ്പിയുടെ തുകമാത്രമേ ഈടാക്കാനാകൂ. രജിസ്ട്രാർ ഓഫീസുകളിലെ തെരച്ചിൽ ഫീസും ഒടുക്കാനാകില്ല. വിവരാവകാശനിയമം സർക്കാരിന്റെ വരുമാനമുണ്ടാക്കാനുള്ള മേഖലയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചോദ്യങ്ങളിൽ ഉദ്യോഗസ്ഥന്റെ ഔദ്യോഗികപദവി വ്യക്തമാക്കി 30 ദിവസത്തിനകം  മറുപടി നൽകണം.  മറ്റ‌് വകുപ്പുകളിൽനിന്ന‌് മറുപടി ലഭിക്കേണ്ട കാര്യമാണെങ്കിൽ വകുപ്പുകളിലേക്ക് അപേക്ഷ കൈമാറണം. ഇത് അപേക്ഷകനെയും അറിയിക്കണം. വിവരങ്ങൾ മനപ്പൂർവം നൽകാത്ത ഉദ്യോഗസ്ഥർക്കുനേരെയാണ് നടപടിയുണ്ടാകുക. മറുപടി നൽകാൻ കാലതാമസം വരുത്തുന്നത് വിഭാഗങ്ങളുടെ ക്ലർക്കാണെങ്കിൽ അവർക്കെതിരെയാണ് നടപടിയുണ്ടാകുക. മറുപടി നൽകാൻ കഴിയാത്ത പരാതികളാണ് ലഭിക്കുന്നതെങ്കിൽ എന്തുകൊണ്ട് അപേക്ഷ നിഷേധിക്കുന്നു എന്നതിന് ഉദ്യോഗസ്ഥൻ കൃത്യമായി മറുപടി നൽകണം. ചോദ്യരൂപത്തിലുള്ള അപേക്ഷകൾക്കും ഓഫീസിലെ റെക്കോഡുകളിൽ മറുപടി ഉണ്ടെങ്കിൽ അത് നൽകണം. ഉദ്യോഗസ്ഥരുടെ സർവീസ് ബുക്കിന്റെ കോപ്പി ആവശ്യപ്പെട്ടുള്ള ചോദ്യങ്ങൾക്ക് വ്യക്തിഗതമായ വിവരങ്ങൾ ഒഴിവാക്കി മറ്റ‌് വിവരങ്ങൾ നൽകാമെന്നും കമീഷണർ പറഞ്ഞു.

വിവരാകാശ കമീഷനിൽ രണ്ടാമത്തെ അപ്പീലുകൾമുതൽ ഓൺലൈനായി നൽകാം. മറുപടിയും ഓൺലൈനായി ലഭിക്കും. നിയമം ദുരുപയോഗം ചെയ്യുന്നത് തടയാൻ നിലവിലെ സാഹചര്യത്തിൽ സാധിക്കില്ലെന്നും കമീഷണർ കൂട്ടിച്ചേർത്തു. കലക്ടറേറ്റ് സ്പാർക്ക് ഹാളിൽ നടന്ന ക്ലാസിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ട‌് എം കെ കബീർ, വിവിധ വകുപ്പുതല മേധാവികൾ എന്നിവർ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2SfWXDS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages