ആലങ്ങാട് > കരിങ്ങാംതുരുത്ത് കരിവേലിൽ വീട്ടിൽ രതീഷിന്റെ മകൻ അഞ്ചുവയസ്സുകാരൻ വാസുദേവിന‌് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക‌് സഹായം തേടുന്നു.
ഫാങ്കോണി അനീമിയ എന്ന ഗുരുതരരോഗത്താൽ ചികിത്സയിലുള്ള കുട്ടി കൂനമ്മാവ് സെന്റ് ജോസഫ് സ‌്കൂളിലെ വിദ്യാർഥിയാണ്. അമൃത ആശുപത്രിയിലെ ഡോ. ഗീത വിദ്യാധരൻ, ഡോ നീരജ് എന്നിവരുടെ മേൽനോട്ടത്തിലാണ് ചികിത്സ. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയമാത്രമാണ് ഏക പോംവഴി. ഏകദേശം 35 ലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ എത്രയുംവേഗം നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.
നിർധന കുടുംബത്തിന് ഇത്രയും വലിയ തുക കണ്ടെത്താനാകാത്തതിനാൽ നാട്ടുകാർ വാസുദേവ് ചികിൽസാസഹായനിധി രൂപീകരിച്ച‌് ഫെഡറൽ ബാങ്കിന്റെ കൂനമ്മാവ് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. സുമനസ്സുകൾ നിർലോഭസഹായം നൽകണമെന്ന‌് അഭ്യർഥിക്കുന്നു. AC No. 2005 0100050054, IFSC FDRL 0002005. ഫോൺ: 8111848100
from Kerala || Deshabhimani Online News http://bit.ly/2AdNVAm
via IFTTT
No comments:
Post a Comment