കൊച്ചി> തീകൊളുത്തി ആത്മഹത്യ ചെയ്ത മധ്യവയസ്‌കനെ ബിജെപി ബലിദാനിയാക്കിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാറിനെതിരെ ശക്തമായ ക്യാമ്പെയിന്‍. ഞാന്‍ മരണപ്പെട്ടാല്‍ സംഘപരിവാര്‍ ബലിദാനി ലിസ്റ്റില്‍ പെടുത്തരുത്, ബലിദാനി വിസമ്മതപത്രം എന്ന രീതിയിലാണ് ക്യാമ്പെയിന്‍ പുരോഗമിക്കുന്നത്.
വേണുഗോപാലന്‍നായര്‍ എന്ന വ്യക്തി തിരുവനന്തപുരത്തെ ബിജെപി സമരപ്പന്തലിന് സമീപം ആത്മഹത്യ ചെയ്യുകയും ഉടനെ തന്നെ ശബരിമല വിഷയത്തിലുള്ള ദുഖമാണ് അയാളെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നും ബിജെപി പ്രചരിപ്പിക്കുകയും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയുമുണ്ടായി. ഇതിനു പിന്നാലെയാണ് വിസമ്മതപത്ര ക്യാമ്പെയിന്‍ നടന്നത്.
ഏതെങ്കിലും ദുരൂഹസാഹചര്യത്തില്‍ ഞാന്‍ മരണപ്പെട്ടാല്‍, എന്നെ സംഘപരിവാര്‍ ബലിദാനി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഞാന്‍ വിസമ്മതം അറിയിക്കുന്നു എന്ന് അറിയിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റിന് ഇ മയില്‍ അയച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിന്‍ നടക്കുന്നത്. ജീവിതം മടുത്തതിനാല്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മരണമൊഴി നല്‍കിയ വേണുഗോപാലന്‍ നായരെ ബലിദാനിയാക്കി ഹര്‍ത്താല്‍ നടത്തുന്ന ബി.ജെ.പിയുടെ നടപടിക്കെതിരെ ശക്തമായ ക്യാമ്പെയനാണ് പുരോഗമിക്കുന്നത്
'ഞാന്‍ സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയല്ല. ഏതെങ്കിലും ദുരൂഹസാഹചര്യത്തില്‍ ഞാന്‍ മരണപ്പെട്ടാല്‍, എന്നെ സംഘപരിവാര്‍ ബലിദാനി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതില്‍ ഞാന്‍ വിസമ്മതം അറിയിക്കുന്നു എന്ന മെയില്‍ അയച്ചാണ് പ്രതിഷേധം.
സംഘപരിവാനെതിരെ ഇതിനുമുന്‍പും ഇത്തരത്തില്‍ ക്യാമ്പെയിന്‍ നടന്നിരുന്നു. 02-11-2018 ശിവദാസന്‍ എന്ന ശബരിമല തീര്‍ത്ഥാടനത്തിന് പോയ ലോട്ടറി വില്‍പ്പനക്കാരനെ ളാഹയ്ക്ക് സമീപം മരിച്ച നിലയില്‍ ത്തിയ സംഭവത്തിലും ബിജെപി ഹര്‍ത്താല്‍ നടത്തിയിരുന്നു. ഇയാള്‍ പൊലീസ് മര്‍ദ്ദനത്തില്‍ കൊല ചെയ്യപ്പെട്ടു എന്നാണ് ബിജെപി ആരോപിച്ചത്. എന്നാല്‍ നിലയ്ക്കലെ പൊലീസ് നടപടിക്കുശേഷമാണ് ശിവദാസന്‍ ശബരിമലയില്‍ എത്തിയത് എന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തിലും സമൂബഹമാധ്യമത്തില്‍ ശക്തമായ ക്യാമ്പെയിന്‍ നടന്നിരുന്നു
from Kerala || Deshabhimani Online News https://ift.tt/2EmGw4F
via IFTTT
No comments:
Post a Comment