ബാലസംഘം സംസ്ഥാനസമ്മേളനം അടൂരിൽ നാളെ തുടങ്ങും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

ബാലസംഘം സംസ്ഥാനസമ്മേളനം അടൂരിൽ നാളെ തുടങ്ങും


ബാലസംഘം അഞ്ചാം സംസ്ഥാന സമ്മേളനം 28 മുതൽ 30 വരെ അടൂരിൽ നടക്കും. 28 ന് പകൽ മൂന്നിന‌് അടൂരിൽ പുതിയ പ്രൈവറ്റ‌് ബസ‌് സ‌്റ്റാൻഡ‌് മുതൽ കെഎസ‌്ആർടിസി ജങ‌്ഷൻവരെ അരലക്ഷം കുട്ടികളുടെ വർണാഭമായ ഘോഷയാത്ര നടക്കും. ആസിഫാബാനു നഗറിൽ (കെഎസ്ആർടിസി സ്റ്റാൻഡ് പരിസരം) ചേരുന്ന പൊതുസമ്മേളനം മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. 29 ന് രാവിലെ ബാലസാഹിത്യകാരന്മാരായ ഡി പാണി, എം എസ് കുമാർ എന്നിവരുടെ സ്മരണാർഥം ഒരുക്കുന്ന നഗരിയിൽ (മാർത്തോമ്മാ യൂത്ത് സെന്റർ) പ്രതിനിധി സമ്മേളനം കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനംചെയ്യും. എം വി ഗോവിന്ദൻ പങ്കെടുക്കും. സമ്മേളനം 30 ന് വൈകിട്ട് സമാപിക്കും.

14 ജില്ലകളിൽനിന്നുള്ള 450 പ്രതിനിധികളും 69 സംസ്ഥാന കമ്മിറ്റി അംഗങ്ങളുമടക്കം 519 പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന‌് ബാലസംഘം സംസ്ഥാന സെക്രട്ടറി എം കെ ബിപിൻരാജും  സ്വാഗതസംഘം ജനറൽ കൺവീനർ പി ബി ഹർഷകുമാറും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആന്ധ്ര, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളിലെ കുട്ടികളുടെ സംഘടനകളുടെ പ്രതിനിധികൾ നിരീക്ഷകരായി എത്തും.

കേരളത്തിലെ മുഴുവൻ കുട്ടികളെയും ഉൾക്കൊള്ളാവുന്ന ബദൽ വിദ്യാഭ്യാസ പ്രസ്ഥാനമെന്ന നിലയിലാണ് ബാലസംഘം പ്രവർത്തിക്കുന്നത്. സംസ്ഥാനത്താകെ 26,600 യൂണിറ്റും 9,66,660 അംഗങ്ങളുമുണ്ട‌്. -‘ഞങ്ങൾ ശാസ്ത്രത്തോടൊപ്പം’ എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം.

സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ചെയർമാനും പി ബി ഹർഷകുമാർ ജനറൽ കൺവീനറുമായ സ്വാഗതസംഘം വിപുലമായ ഒരുക്കങ്ങളാണ് സമ്മേളന വിജയത്തിനായി നടത്തുന്നത്. സമ്മേളനം പൂർണമായും ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാകും നടത്തുക. 

ബാലസംഘം സംസ്ഥാന കോ ഓർഡിനേറ്റർ എം രൺദീഷ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രൊഫ. ടി കെ ജി നായർ, സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. എസ‌് മനോജ്, ബാലസംഘം ജില്ലാ സെക്രട്ടറി ജെയ‌്സൺ സാജൻ ജോസഫ്, ജില്ലാ കോ ഓർഡിനേറ്റർ ജയകൃഷ്ണൻ തണ്ണിത്തോട് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2EQFzm1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages