എച്ച‌്എൻഎൽ വിറ്റാൽ ഭൂമി സർക്കാർ തിരിച്ചുപിടിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

എച്ച‌്എൻഎൽ വിറ്റാൽ ഭൂമി സർക്കാർ തിരിച്ചുപിടിക്കും



കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ‌് പ്രിന്റ‌്  ലിമിറ്റഡ‌് (എച്ച‌്എൻഎൽ) സ്വകാര്യവൽക്കരിച്ചാൽ കമ്പനിക്ക‌് സൗജന്യമായി വിട്ടുനൽകിയ  കോടികൾ വിലമതിക്കുന്ന ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുക്കും. വൈക്കം താലൂക്കിൽ വെള്ളൂർ, മുളക്കുളം വില്ലേജുകളിലായി കമ്പനിക്ക‌് നൽകിയ 700 ഏക്കറാണ‌് സർക്കാർ തിരികെപ്പിടിക്കുക. ആവശ്യമെങ്കിൽ സുപ്രീംകോടതിയെ  സമീപിക്കും. ഇതുസംബന്ധിച്ച് മുതിർന്ന അഭിഭാഷകൻ ജയദീപ‌് ഗുപ‌്ത സംസ്ഥാന സർക്കാരിന‌് നിയമോപദേശം നൽകി. ഭരണഘടനയുടെ 131 എ വകുപ്പ‌ുപ്രകാരം കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാനത്തിന‌് കോടതിയെ സമീപിക്കാമെന്നും നിയമോപദേശത്തിലുണ്ട‌്.

നവരത്ന വിഭാഗത്തിൽപ്പെട്ട എച്ച‌്എൻഎൽ സ്വകാര്യവൽക്കരിക്കാൻ നീതി ആയോഗാണ‌് തീരുമാനിച്ചത‌്. കമ്പനി ഏറ്റെടുക്കാൻ തയ്യാറാണെന്ന‌് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചെങ്കിലും അനുവദിച്ചില്ല. മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും ചീഫ‌് സെക്രട്ടറിയും ഒട്ടേറെത്തവണ ഇതിനായി കേന്ദ്രത്തിന‌് കത്തയച്ചു. വേണമെങ്കിൽ സ്വകാര്യ കമ്പനികൾക്കൊപ്പം ലേലത്തിൽ പങ്കെടുക്കാനാണ‌് കേന്ദ്ര സർക്കാർ മറുപടി നൽകിയത‌്.

കേന്ദ്ര സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷനുമായുണ്ടാക്കിയ കരാർ പ്രകാരമാണ‌് കമ്പനിക്കായി 700 ഏക്കർ ഭൂമി സംസ്ഥാനം നൽകിയത‌്. കരാറിലെ ആറാം വകുപ്പ‌ുപ്രകാരം ഈ ഭൂമി ഭാഗികമായോ പൂർണമായോ മറ്റാർക്കും കൈമാറാൻ പാടില്ല. ഇങ്ങനെ ചെയ്യണമെങ്കിൽ സംസ്ഥാനത്തിന്റെ മുൻകൂർ അനുമതി വേണം. എന്നാൽ, കമ്പനി വിൽക്കാൻ ടെണ്ടർ ക്ഷണിച്ച‌് വിജ്ഞാപനം ഇറക്കിയിട്ട‌് മാസങ്ങളായിട്ടും ഭൂമി കൈമാറാൻ മുൻകൂർ അനുമതിതേടി കേന്ദ്ര സർക്കാരോ കമ്പനി അധികൃതരോ സംസ്ഥാന സർക്കാരിനെ സമീപിച്ചിട്ടില്ല. 

കോടികൾ വിലമതിക്കുന്ന കമ്പനിഭൂമി സ്വകാര്യ വ്യക്തികൾക്ക‌് ചുളുവിലയ‌്ക്ക‌് കൈമാറാനാണ് സ്വകാര്യവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.



from Kerala || Deshabhimani ​Online ​News http://bit.ly/2EOA3PV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages