നാടിനെ കുഴപ്പത്തിലാക്കുന്ന ബിജെപിയും ആർഎസ്എസും ഇതിനെ പിന്തുണയ്ക്കുന്ന യുഡിഎഫും കാരണം എൽഡിഎഫിന് ജനപിന്തുണ വർധിക്കുന്ന ട്രെൻഡാണ് ഇപ്പോഴെന്ന് കേരള കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള പറഞ്ഞു. കേരള കോൺഗ്രസ് ബിയെ എൽഡിഎഫിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചതിൽ സന്തോഷവും നന്ദിയുമുണ്ട്. പുതിയ പാർടികളുടെ വരവ് എൽഡിഎഫിനെ കൂടുതൽ ശക്തമാക്കും. വരും ദിവസങ്ങൾ വനിതാ മതിലിന്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങളിൽ പാർടി ഘടകങ്ങൾ എല്ലാം സജീവമാകും.
എൽഡിഎഫുമായി കേരള കോൺഗ്രസ് ബി ഏറെനാളായി സഹകരിച്ച് പ്രവർത്തിക്കുന്നു. മുന്നണിയിൽ ഇല്ലാതിരുന്നപ്പോൾപോലും ഞങ്ങൾക്ക് അർഹിക്കുന്ന പരിഗണനയും മാന്യതയും ലഭിച്ചിട്ടുണ്ട്. എൽഡിഎഫ് കേരള കോൺഗ്രസ് ബിയ്ക്ക് നൽകിയ വാക്കുപാലിച്ചു. വരുന്ന തെരഞ്ഞെടുപ്പുകളിൽ ശക്തമായ മുന്നേറ്റമായിരിക്കും എൽഡിഎഫ് നടത്തുക.
വനിതാ മതിൽ പ്രഖ്യാപനം മുതൽ അതിന്റെ വിജയത്തിനായി പാർടി ഒന്നടങ്കമുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ എല്ലാ പ്രവർത്തകരും വനിതാമതിൽ വിജയത്തിനായി രംഗത്തിറങ്ങാൻ തീരുമാനമെടുത്തതായും ബാലകൃഷ്ണപിള്ള പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2EMfF21
via IFTTT
No comments:
Post a Comment