പരാതികളില്ലാത്ത തീർഥാടനകാലം യാഥാർഥ്യമാക്കി; അടുത്തവർഷം നിലയ്ക്കലിൽ ആശുപത്രിയും കൂടുതൽ പാർക്കിങ്ങും: മന്ത്രി കടകംപള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 27, 2018

പരാതികളില്ലാത്ത തീർഥാടനകാലം യാഥാർഥ്യമാക്കി; അടുത്തവർഷം നിലയ്ക്കലിൽ ആശുപത്രിയും കൂടുതൽ പാർക്കിങ്ങും: മന്ത്രി കടകംപള്ളി

ശബരിമല> മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത സാഹചര്യങ്ങൾക്കിടയിലും പരാതികളില്ലാത്ത തീർഥാടനകാലം യാഥാർഥ്യമാക്കാൻ കഴിഞ്ഞതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയെ സംഘർഷഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങളെല്ലാം വിഫലമായെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ബേസ് ക്യാമ്പാക്കിയ നിലയ്ക്കലിൽ അടുത്തവർഷം മുതൽ കൂടുതൽ സംവിധാനങ്ങളൊരുക്കും. ഇവിടെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ആശുപത്രി നിർമിക്കാൻ സർക്കാർ തീരുമാനിച്ചു. 400 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും.

ശബരിമലയിൽ സ്ത്രീകളെ കയറ്റണം എന്നൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ല. അങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ ഇതിനോടകംതന്നെ അത് നടപ്പാക്കുമായിരുന്നു. കുറച്ച് ചട്ടമ്പിമാർ വിചാരിച്ചാലൊന്നും അതിനെ തടയാനാകില്ല. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് എത്തുന്ന സ്ത്രീകൾക്ക് സുരക്ഷ നൽകുന്നത്.

ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുന്നതാരെന്ന് എല്ലാവർക്കുമറിയാം. മകരവിളക്ക് കഴിയും വരെ സംഘപരിവാറിന് ആയുധമാകാതിരിക്കാൻ എല്ലാ വിഭാഗം ഭക്തരും ജാഗരൂകരാകണം. ജനുവരി 22 ന് സുപ്രീംകോടതിയുടെ തീരുമാനം വരട്ടെയെന്നും അദ്ദേഹം മറുപടി നൽകി. 
 



from Kerala || Deshabhimani ​Online ​News http://bit.ly/2Aj89Zs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages