മത സൗഹാർദം തകർക്കാന്‍ നീക്കം: മാർത്തോമ്മാ മെത്രാപ്പോലീത്താ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

മത സൗഹാർദം തകർക്കാന്‍ നീക്കം: മാർത്തോമ്മാ മെത്രാപ്പോലീത്താ



ശബരിമലയുടെ പേരിൽ നടക്കുന്ന കലാപശ്രമം നാടിന്റെ മതസൗഹാര്‍ദ്ദം തകർക്കാനാണെന്ന് ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ. മാർത്തോമ്മാ സഭയുടെ മുഖമാസികയായ സഭാതാരകയുടെ ഡിസംബർ ലക്കത്തിലെ പ്രത്യേക ലേഖനത്തിലാണ് പരാമർശം.

ശബരിമല വിശ്വാസത്തിന്റെ ചരിത്രം അറിയാവുന്നവരാരും ഇന്നത്തെ രീതിയിൽ വിഭാഗീയത വളർത്താൻ കൂട്ടുനിൽക്കില്ലെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.  പണ്ടു മുതൽ ശബരിമലയിൽ മതാതീത സൗഹൃദം നിലനിന്നിരുന്നു. ഭാരതീയ സംസ്കാരത്തോടൊപ്പം ഇസ്ലാമിക സംസ്കാരവും കൂട്ടുചേരുന്നതാണ് എന്നതിന്റെ പ്രതീകമാണ‌് എരുമേലി വാവരുസ്വാമിയുമായി ബന്ധപ്പെട്ടുള്ള പേട്ടതുള്ളൽ.

പണ്ട് പത്തിനും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ പോകാതിരുന്നത‌് യാത്രാക്ലേശവും അപകടങ്ങളും മൂലമാണ്. ഇപ്പോൾ യാത്രാ സൗകര്യം വർധിച്ചു. സ‌്ത്രീപ്രവേശനത്തിന‌് അനുകൂലമായ കോടതി വിധിയുമുണ്ടായി. എന്നിട്ടും ഇതിന്റെ പേരിൽ നടക്കുന്ന നീക്കങ്ങൾ മതനിരപേക്ഷതയുടെ മഹനീയമായ മാതൃക ഇല്ലാതാക്കാനാണ്. ശബരിമലയിലെ വർഗീയ, വിഭാഗീയ, രാഷ്ട്രീയ ഇടപെടലുകൾ കേരളത്തിന്റെ മതേതര സംസ്കാരത്തെ തകർക്കുമെന്നും ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ ചൂണ്ടിക്കാട്ടി.



from Kerala || Deshabhimani ​Online ​News https://ift.tt/2Enq5pg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages