തിരുവനന്തപുരം> തലസ്‌ഥാനത്ത് സംഘർഷമുണ്ടാക്കാൻ ബിജെപിയുടെ ആസൂത്രിത ശ്രമം. ബിജെപി സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മാർച്ചിന്റെ മറവിൽ പൊലീസിനെ ആക്രമിച്ച് പ്രകോപിപ്പിക്കാനാണ് ശ്രമം.
ചുടുകട്ടയടക്കം പൊലീസിന് നേരെ പ്രതിഷേധക്കാർ വലിച്ചെറിഞ്ഞു. കല്ലേറിൽ ഒരു സ്‌ത്രീക്കും പരിക്കേറ്റു. ബിജെപി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ആണ് സംഘർഷത്തിന് ശ്രമം .ലാത്തിചാർജ് ലക്ഷ്യമിട്ടാണ് പ്രകോപനം നടത്തിയത്.
കലാപത്തിന് ശ്രമിക്കുന്നവരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ടിയർ ഗ്യാസും പ്രയോഗിച്ചു.
ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക, ബിജെപി നേതാക്കൾക്കെതിരെ ഉള്ള കള്ള കേസുകൾ പിൻവലിക്കുക, എ.എൻ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ ചർച്ചക്ക് തയ്യാറാവുക തുടങ്ങിയവ ആവശ്യങ്ങളുമായായിരുന്നു മാര്‍ച്ച്.
from Kerala || Deshabhimani Online News https://ift.tt/2QpeQ6k
via IFTTT
No comments:
Post a Comment