ബഹുജനസമരങ്ങൾ ശക്തമാക്കണം: എസ‌് ആർ പി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

ബഹുജനസമരങ്ങൾ ശക്തമാക്കണം: എസ‌് ആർ പി


ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ ബഹുജനസമരങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന‌് സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള പറഞ്ഞു. സിപിഐ എം നേതൃത്വത്തിൽ വിളപ്പിൽശാല ഇ എം എസ‌് അക്കാദമിയിൽ സംഘടിപ്പിച്ച പഠന കോഴ‌്സിന്റെ സമാപനം കുറിച്ച‌്  ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി’ എന്ന വിഷയത്തിൽ ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.

ബുദ്ധിമുട്ടും ക്ലേശവും അനുഭവിക്കുന്ന ജനങ്ങളുടെ ശ്രദ്ധതിരിച്ചുവിടാൻ മതത്തെയും സങ്കുചിത ദേശീയവാദത്തെയും ഉപയോഗപ്പെടുത്തുന്നു. ഭൂരിപക്ഷ വർഗീയത ഉയർത്തി ഭിന്നയുണ്ടാക്കാനാണ് നരേന്ദ്ര മോഡി സർക്കാർ ശ്രമിക്കുന്നത്.അധ്വാനിക്കുന്നവരുടെ സമരവും യോജിപ്പും ശക്തിപ്പെടുത്തി മാത്രമേ  ഭിന്നിപ്പിക്കൽ തന്ത്രങ്ങളെ അതിജീവിക്കാനാകൂ.

പാർലമെന്റിന്റെ അവകാശങ്ങളെ കവർന്നെടുക്കുന്ന കേന്ദ്രസർക്കാർ, രാജ്യസഭയെ മറികടന്ന‌് നിയമങ്ങൾ പാസാക്കുന്നു. സുപ്രീം കോടതി, തെരഞ്ഞെടുപ്പ‌ു കമീഷൻ തുടങ്ങിയ ഭരണഘടനാസ്ഥാപനങ്ങളെ അട്ടിമറിച്ച കേന്ദ്രം  സിബിഐ, റിസർവ‌് ബാങ്ക‌് എന്നിവയുടെ അധികാരവും കവർന്നു. വിദ്യാഭ്യാസ, ഗവേഷണസ്ഥാപനങ്ങളെ കാവിവൽക്കരിച്ച് തലപ്പത്ത‌് സംഘപരിവാറുകാരെ അവരോധിച്ചു. രാജ്യത്തിന്റെ രാഷ‌്ട്രീയ–-സാമ്പത്തിക കാര്യങ്ങളിൽ ഭൂരിപക്ഷ മത മേധാവിത്വം അടിച്ചേൽപ്പിക്കുന്നു. ശാസ‌്ത്ര  വിജ്ഞാനമേഖലകളിൽ മതവിശ്വാസത്തിന്റെ പേരിൽ കടന്നാക്രമണം നടത്തുന്നു.

നിഷ‌്പക്ഷവും നീതിപൂർവവുമായി നടക്കേണ്ട തെരഞ്ഞെടുപ്പ‌ുസമ്പ്രദായത്തെ അട്ടിമറിച്ചു. അഴിമതിപ്പണം, കള്ളപ്പണം, വിദേശപ്പണം എന്നിവയൊഴുക്കി തെരഞ്ഞെടുപ്പ‌് അട്ടിമറികൾക്ക‌് കേന്ദ്ര സർക്കാർ നേതൃത്വം നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ലാതിരുന്നിട്ടും ബിജെപി ഭരണം പിടിച്ചത‌് ഇതിനുദാഹരണമാണ‌്.

ന്യൂനപക്ഷങ്ങളെ തെരഞ്ഞുപിടിച്ച‌് ആക്രമിക്കുന്നത‌് പതിവായി മാറി. പശുവിന്റെ പേരിൽ രാജ്യത്ത‌് ഏറ്റവും കൂടുതൽ ആക്രമിക്കുന്നത‌് മുസ്ലിങ്ങളെയാണ‌്. ഈ ആക്രമണങ്ങളെ അപലപിക്കുന്നതിനു പകരം, ന്യായീകരിക്കുന്ന സമീപനമാണ‌് കേന്ദ്രവും ബിജെപി ഭരിക്കുന്ന സംസ്ഥാന സർക്കാരുകളും സ്വീകരിക്കുന്നതെന്ന‌് എസ‌് ആർ പി ചൂണ്ടിക്കാട്ടി.

‘ഇന്ത്യയുടെ സാമൂഹ്യ സാംസ‌്കരിക ചരിത്രം’ എന്ന വിഷയത്തിൽ ആറുമാസത്തെ കോഴ‌്സാണ‌്  ഇ എം എസ‌് അക്കാദമിയിൽ സംഘടിപ്പിച്ചത‌്. പ്രാചീന ഇന്ത്യയുടെ സമൂഹരൂപീകരണംമുതൽ ഇന്ത്യൻ ജനാധിപത്യം–-സിദ്ധാന്തവും പ്രയോഗവും എന്നീ 33 വിഷയങ്ങളിൽ  ക്ലാസ് സംഘടിപ്പിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2SBOc6H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages