ചേർത്തല> ശബരിമലയിൽ സ്‌ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തിൽ ചർച്ചചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ എസ്‌എൻഡിപി പങ്കെടുക്കുമെന്ന് യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ പറഞ്ഞു. സമുദായ സംഘടനകളുടെ യോഗമാണ് മുഖ്യമന്ത്രി വിളിച്ചിട്ടുള്ളത്.
‘പിണറായി വിജയനെന്ന വ്യക്‌തിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ് യോഗം വിളിച്ചിട്ടുള്ളത്. യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിൽക്കേണ്ട കാര്യമില്ല. എസ്‌എൻഡിപിയുടെ നിലപാട് യോഗത്തിൽ അറിയിക്കുമെന്നും’ കോർ കമ്മിറ്റിയോഗത്തിന് ശേഷം വെളളാപ്പള്ളി വ്യക്‌തമാക്കി.
അതേസമയം യോഗത്തിൽ പങ്കെടുക്കില്ലെന്ന് എൻഎസ്‌എസ് അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ടാണ് യോഗം. 190 നവോത്ഥാന സംഘടനകളെയാണ് യോഗത്തിലേക്ക് വിളിച്ചിട്ടുള്ളത്.
from Kerala || Deshabhimani Online News https://ift.tt/2Q2ehz7
via IFTTT
No comments:
Post a Comment