കൊച്ചി> നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദീലീപ് സുപ്രീംകോടതിയെ സമീപിച്ചു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പകർപ്പ് തനിക്ക് ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്.
തെളിവ് ലഭിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് ദിലീപ് ഹർജിയിൽ പറയുന്നു. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ നൽകിയിരുന്ന കേസ് തള്ളിയിരുന്നു. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിക്കുന്നത്.
ദിലീപിന് വേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ ജൂനിയർ രഞ്ജീത റോത്തഗി ആണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്.
കുറ്റപത്രത്തോടെപ്പം നൽകിയ മുഴുവൻ രേഖകളും തനിക്ക് കൈമാണെമെന്ന് ദിലീപ് നേരത്തെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ രേഖകളുടെ പട്ടികയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ദിലീപ് ആവശ്യപ്പെട്ട 35 രേഖകളിൽ 7 രേഖകൾ കൈമാറാൻ കഴിയില്ലെന്ന് പോലീസ് ഹൈക്കോടതിയെ നേരഞ്ഞെ അറിയിച്ചിരുന്നു.
നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേഖകള്‍ പ്രോസിക്യൂഷന്‍ കൈമാറിയിരുന്നു. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളുകയും ചെയ്തിരുന്നു.
from Kerala || Deshabhimani Online News https://ift.tt/2E78HoS
via IFTTT
No comments:
Post a Comment