പമ്പ> ഈ തീർത്ഥാടനകാലത്ത് ശബരിമലയിൽ എതെല്ലാം തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഭക്‌തർക്ക് ഉണ്ടാകുന്നുണ്ടെന്ന് ഒരുമിച്ച് പോയി നോക്കാമെന്നും ആവശ്യമെന്ന് ബോധ്യപ്പെടുന്നവ പരിഹരിക്കാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തീർത്ഥാടകർക്ക് ബുദ്ധിമുട്ടൊന്നും ശബരിമലയിൽ ഇല്ല. രാഷ്‌ട്രീയ നേട്ടമുണ്ടാക്കാൻ പ്രതിപക്ഷം അനാവശ്യമായി ശബരിമലയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും തെറ്റിദ്ധരണ പടർത്തുന്ന നിലപാട് പ്രതിപക്ഷം അവസാനിപ്പിക്കണമെന്നും കടകംപള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയും പമ്പയും സന്ദർശിച്ച് ഉദ്യോഗസ്‌ഥരുമായുള്ള അവലോകനയോഗത്തിന് ശേഷമാണ് കടകംപള്ളി മാധ്യമങ്ങളെ കണ്ടത്. തുലാമാസ കാലത്തും ശബരിമല സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നുവെന്നും മികച്ച പ്രതികരണമാണ് തീർത്ഥാടകരിൽനിന്നും ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ രാഷ്‌ട്രീയ ലാഭം നോക്കിയാണ്.
പ്രളയം പമ്പയെ എങ്ങിനെയാണ് തകർത്തതെന്ന് എല്ലാവർക്കും അറിയാം . യുദ്ധകാലാടിസ്‌ഥാനത്തിൽ ആണ് സർക്കാർ തീർത്ഥാടർക്ക് സൗകര്യമൊരുക്കിയത്. പമ്പയുടെ തീരത്തുണ്ടായിരുന്ന കെട്ടിടങ്ങളെല്ലാം പ്രളയമെടുത്തു. ടോയ്‌ല്റ്റ് കോപ്ലക്‌സുകൾ ഒഴുകിപോയി.നദീതീരത്തുള്ള കെട്ടിടങ്ങൾ പ്രകൃതിക്ക് അനുയോജിച്ചതുമല്ല. ഏറെ കാലമായി ശബരിമല മാസ്‌റ്റർ പ്ലാനിലടക്കം ഉള്ള കാര്യമാണ് ബേസ് ക്യാമ്പ് പമ്പയിൽനിന്ന് മാറ്റണമെന്നത്. അത് മുൻകാലങ്ങളിൽ ഒന്നും പ്രാവർത്തികമാക്കാൻ കഴിഞ്ഞിരുന്നില്ല.. ഏറെ ശ്രമപ്പെട്ടാണ് ശബരിമലയിൽ പ്രളയശേഷം സൗകര്യങ്ങൾ ഒരുക്കിയത്. തീർത്ഥാടകർ അതിൽ സംതൃപ്‌തരുമാണ്. കടകംപള്ളി പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2QsLVxf
via IFTTT
No comments:
Post a Comment