ഹൈക്കോടതി നിയമിച്ച നിരീക്ഷണ സമിതിയുടെ ഉപദേശം തേടിയശേഷം ശബരിമല ദർശനം നടത്തുമെന്ന‌് ട്രാൻസ‌്ജെൻഡേഴ‌്സ‌്. എരുമേലിയിലെത്തിയ സംഘത്തെ ക്രമസമാധാന പ്രശ‌്നം സൃഷ്ടിക്കുന്നതിനാൽ പൊലീസ‌് പിന്തിരിപ്പിച്ചിരുന്നു. അവന്തിക, അനന്യ, തൃപ‌്തി, രഞ‌്ജുമോൾ എന്നിവരാണ‌് ഞായറാഴ‌്ച പുലർച്ചെ ഇരുമുടിക്കെട്ടും കറുത്ത വേഷവുമണിഞ്ഞെത്തിയത‌്. ഇവരെ പിന്നീട‌് കോട്ടയം ജില്ലാ പൊലീസ‌് മേധാവിയുടെ കാര്യാലയത്തിലെത്തിച്ചു. വ്രതമെടുത്ത‌് കെട്ടുനിറച്ചാണ‌് വരുന്നതെന്നും ശബരിമലക്ക‌് പോകണമെന്നും ഇവർ ശഠിച്ചെങ്കിലും പൊലീസ‌് ഇവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി.
തുടർന്ന‌് എസ‌്പി ഹരിശങ്കറുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണ സമിതിയുടെ ഉപദേശം തേടിയ ശേഷം മാത്രം പോയാൽ മതിയെന്ന‌് തീരുമാനിച്ചതായി ഇവർ മാധ്യമങ്ങളോട‌് പറഞ്ഞു. അംഗങ്ങളെ നേരിൽകാണുമെന്നും ഇവർ അറിയിച്ചു. അനന്യ ഒഴികെയുള്ള മൂന്നുപേർ മുമ്പ‌് ശബരിമലയിൽ പോയിട്ടുണ്ടെന്ന‌് ഇവർ പറഞ്ഞു. ശബരിമലയിൽ എല്ലാ ഭക്തർക്കും സുരക്ഷയൊരുക്കാൻ പൊലീസ‌് സജ്ജമാണെന്ന‌് എസ‌്പി ഹരിശങ്കർ അറിയിച്ചു. ട്രാൻസ‌്ജെൻഡേഴ‌്സിന‌് ശബരിമല ദർശനത്തിന‌് നിരീക്ഷണ സമിതി അനുമതി നൽകിയാൽ പൊലീസ‌് സുരക്ഷയൊരുക്കും. കാഞ്ഞിരപ്പള്ളി ഡിവൈഎസ‌്പി പി മധുസൂദനനും ചില പൊലീസുകാരും അപമര്യാദയായി പെരുമാറിയെന്ന പരാതി അന്വേഷിക്കുമെന്നും എസ‌്പി അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2QysR1v
via IFTTT
No comments:
Post a Comment