സംസ്ഥാനത്തെ 102 സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ ഒപി സമയം വൈകിട്ട‌് ആറു വരെയാക്കി സർക്കാർ ഉത്തരവ‌്. നാലോ അതിലധികമോ ഡോക്ടർമാരുള്ള ആശുപത്രികളിലാണ‌് ഒപി സമയം നീട്ടിയത‌്. സാമൂഹികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം കൂടുതൽ രോഗീസൗഹൃദമാക്കാൻ ഉപകരിക്കുന്നതാണ‌് ഈ തീരുമാനം.
ആശുപത്രികൾ ഏറെയും ഗ്രാമീണമേഖലയിലായതിനാൽ അത്യാവശ്യഘട്ടങ്ങളിൽ രോഗികളുമായി പട്ടണങ്ങളിലേക്ക‌് പോകേണ്ടത‌് ഒഴിവാക്കാനുമാകും. പ്രാഥമിക–- സാമൂഹികാരോഗ്യകേന്ദ്രങ്ങളിൽ രാവിലെ മുതൽ ഉച്ചയോടെ ഡോക്ടർമാരുടെ സേവനം അവസാനിച്ചാൽ സ്വകാര്യാശുപത്രികൾ മാത്രമാണ‌് ആശ്രയം. ഇനി രാവിലെ ഒമ്പത‌് മുതൽ ആറുവരെ ഒപിയി ഡോക്ടർമാരുടെ പരിശോധന ലഭിക്കുന്നതിനൊപ്പം കിടത്തി ചികിത്സയുള്ള ആശുപത്രികളിലും രോഗീപരിചരണം കാര്യക്ഷമമാകും.
ആശുപത്രികൾ ഇവ
ആലപ്പുഴ: അരൂക്കുറ്റി, തൈക്കാട്ടുശേരി, ചുനക്കര, തൃക്കുന്നപ്പുഴ, എടത്വ, ചെമ്പുംപുറം, പാണ്ടനാട‌്, മാന്നാർ, മുഹമ്മ, വെളിയനാട‌്, മുതുകുളം. തിരുവനന്തപുരം: പാലോട‌്, അഞ്ചുതെങ്ങ‌്, പൂവാർ, മണമ്പൂർ, പെരുങ്കടവിള, വെള്ളനാട‌്, വെൺപകൽ, വിഴിഞ്ഞം, പുത്തൻതോപ്പ‌്, ആണ്ടൂർകോണം, കന്യാകുളങ്ങര, കേശവപുരം, പള്ളിക്കൽ. കൊല്ലം:- അഞ്ചൽ, ചവറ, ഓച്ചിറ, ശൂരനാട‌്, തൃക്കടവൂർ. പത്തനംതിട്ട:- കുഞ്ഞീറ്റുകര, ഏനാദിമംഗലം, തുമ്പമൺ. റാന്നി: പെരുനാട‌്. കോട്ടയം–-അയർക്കുന്നം, എരുമേലി, കൂടല്ലൂർ, പൈക, ഉള്ളനാട‌്, കുമരകം, ഇടയാഴം, ഇടമറുക‌്, വാകത്താനം, മുണ്ടൻകുന്ന‌്. ഇടുക്കി:- മറയൂർ, പുറപ്പുഴ, ഉപ്പുതറ,വണ്ടൻമേട‌്. എറണാകുളം: വെങ്ങോല, രാമമംഗലം, മൂത്തകുന്നം, ഏഴിക്കര, വടവുകോട‌്, കാലടി, മാലിപ്പുറം, കുമ്പളങ്ങി. തൃശൂർ: ആലപ്പാട‌്, മുല്ലശേരി, പഴഞ്ഞി, പുത്തൻചിറ. പാലക്കാട‌്:- അഗളി, ചാലിശേരി, ചേർപ്പുളശേരി, കടമ്പഴിപ്പുറം, കൊടുവായൂർ, കുഴൽമന്ദം, വടക്കഞ്ചേരി, പഴമ്പലാക്കോട‌്, നെന്മാറ, മലപ്പുറം: -എടവണ്ണ, ഉർങ്ങാട്ടിരി, മങ്കട, എടപ്പാൾ, താനൂർ, വേങ്ങര, കാളികാവ‌്, കരുവാരക്കുണ്ട‌്, പുറത്തൂർ, നെടുവ. കോഴിക്കോട‌്: നരിക്കുനി, തലക്കുളത്തൂർ, ഓർക്കാട്ടേരി, വളയം, മേലാടി, മുക്കം. വയനാട‌്:- പേര്യ, പനമരം, പുൽപ്പള്ളി, മീനങ്ങാടി, തരിയോട‌്. കണ്ണൂർ: -പിണറായി, പാപ്പിനിശേരി, അഴീക്കോട‌്, ഇരിവേരി, മയ്യിൽ, കൂട്ടുമുഖം, ഇരിക്കൂർ, പാനൂർ. കാസർകോട‌്: -ചെറുവത്തൂർ, പെരിയ, മുളിയാർ, കുമ്പള, മഞ്ചേശ്വരം.
from Kerala || Deshabhimani Online News https://ift.tt/2Bqda1Z
via IFTTT
No comments:
Post a Comment