മാനസികരോഗം ഭേദമായിട്ടും ഏറ്റെടുക്കാനാളില്ലാതെ വർഷങ്ങളായി വിചാരണ തടവുകാരായി കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നു. സാമൂഹ്യനീതിവകുപ്പിന്റെ പദ്ധതിയിലൂടെ തിരുവനന്തപുരം, കോഴിക്കോട‌്, തൃശൂർ മാനസികാരോഗ്യകേന്ദ്രങ്ങളിൽ കഴിയുന്ന 44 പേരെയാണ‌് പുനരധിവസിപ്പിക്കുന്നത‌്. 39 വർഷംവരെ ഇത്തരത്തിൽ കഴിയുന്നവരും ഇതിലുണ്ട‌്. അഞ്ച‌് വർഷവും അതിലധികവുമായി തുടരുന്ന 81 വിചാരണ തടവുകാരാണ‌് മാനസികാരോഗ്യകേന്ദ്രങ്ങളിൽ ഇപ്പോഴുള്ളത‌്. ഇതിൽ രോഗം ഭേദമായെന്ന‌് സൂപ്രണ്ട‌് സാക്ഷ്യപ്പെടുത്തിയ 44 പേരെയാണ‌് ആദ്യഘട്ടത്തിൽ പുനരധിവസിപ്പിക്കുക. കുറ്റം ചെയ്യുന്ന സമയത്ത‌് മാനസികനില തകരാറിലാണെന്ന‌് കണ്ടെത്തി കോടതി വെറുതെവിട്ടവരും ഏറ്റെടുക്കാനാളില്ലാതെ കഴിയുന്നുണ്ട‌്.
33 സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ ഇവരെ പുനരധിവസിപ്പിക്കാൻ സജ്ജരായി. ഇതുമായി ബന്ധപ്പെട്ട‌് സാമൂഹ്യനീതിവകുപ്പ‌് വിളിച്ച യോഗത്തിൽ 60 സ്ഥാപനം പങ്കെടുത്തു. ശേഷിക്കുന്ന സ്ഥാപനങ്ങൾ ഉടൻ തീരുമാനം അറിയിക്കും. ചെലവുകൾക്കുള്ള തുക വകുപ്പ‌് നൽകും. രണ്ടുമാസത്തിനുള്ളിൽ നടപടികൾ ആരംഭിക്കും. മാനസികനില പൂർണമായി സാധാരണ നിലയിലാകാത്തതും എന്നാൽ നിയന്ത്രണവിധേയരുമായി കഴിയുന്നവരെയും പുനരധിവസിപ്പിക്കും. ഇവരെ മാനസികാരോഗ്യ പുനരധിവാസകേന്ദ്രത്തിലേക്ക‌് മാറ്റും.
ചികിത്സ തുടരുന്നതിനൊപ്പം ഗൃഹാന്തരീക്ഷത്തിലുള്ള മികച്ച പരിചരണവും ലഭ്യമാക്കി സാധാരണ ജീവിതത്തിലേക്ക‌് കൊണ്ടുവരും. വീട്ടുകാരെ കണ്ടെത്തി ഇവരെ ഏറ്റെടുക്കാനുള്ള പ്രവർത്തനങ്ങളും നടത്തും.
from Kerala || Deshabhimani Online News https://ift.tt/2QCECnM
via IFTTT
No comments:
Post a Comment