ക്രിസ്‌മസ്‌ സഹ. വിപണികളിൽ വൻ വിലക്കുറവ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 22, 2018

ക്രിസ്‌മസ്‌ സഹ. വിപണികളിൽ വൻ വിലക്കുറവ്‌





സഹകരണവകുപ്പിന്റെ   ക്രിസ്മസ്- –- പുതുവത്സര സഹകരണ വിപണികൾക്ക് തുടക്കമായി. ജനുവരി ഒന്നുവരെ അറുനൂറോളം സഹകരണ വിപണികളാണ് പ്രവർത്തിക്കുക. സംസ്ഥാനതല ഉ‌ദ‌്ഘാടനം തിരുവനന്തപുരം പാളയത്ത‌്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.

അഴിമതിവിമുക്തമാക്കി കൺസ്യൂമർഫെഡിനെ ലാഭത്തിലേക്ക് ഉയർത്തിക്കൊണ്ടുവരാനായെന്ന്‌ മന്ത്രിപറഞ്ഞു. കുറ്റമറ്റ പർച്ചേസിങ‌് സംവിധാനമുൾപ്പെടെ ഏർപ്പെടുത്തി. 13 ഇനങ്ങളാണ് കൺസ്യൂമർഫെഡ് വിപണികളിൽ സബ്‌സിഡി നിരക്കിൽ പൊതുവിപണിയേക്കാൾ വിലക്കുറവിൽ വിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മേയർ വി കെ പ്രശാന്ത് അധ്യക്ഷനായി. സഹകരണസംഘം രജിസ്ട്രാർ എസ് ഷാനവാസ്, നഗരസഭാ  സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, അഡി. രജിസ്ട്രാർ (കൺസ്യൂമർ) കെ ആർ ശശികുമാർ, ജോയിന്റ‌് രജിസ്ട്രാർ (ജനറൽ) എസ് ഹരികുമാർ എന്നിവർ സംസാരിച്ചു.

കൺസ്യൂമർഫെഡ് മാനേജിങ‌് ഡയറക്ടർ ആർ സുകേശൻ സ്വാഗതവും റീജ്യണൽ മാനേജർ ടി എസ് സിന്ധു നന്ദിയും  പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2BzdJXj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages