പുനർനിർമാണം: കൂടുതൽ കേന്ദ്ര സഹായം ലഭ്യമാക്കണം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

പുനർനിർമാണം: കൂടുതൽ കേന്ദ്ര സഹായം ലഭ്യമാക്കണം


പ്രളയത്തിൽ തകർന്ന കേരളത്തിന്റെ സാഹചര്യം പരിഗണിച്ച് കൂടുതൽ കേന്ദ്രസഹായം ലഭ്യമാക്കണമെന്ന‌് സംസ്ഥാന സർക്കാർ വിളിച്ചുചേർത്ത എം പിമാരുടെ യോഗം ആവശ്യപ്പെട്ടു.  വ്യോമരക്ഷാ പ്രവർത്തനത്തിന് സംസ്ഥാനം നൽകണമെന്ന‌് ആവശ്യപ്പെട്ട ഫീസ് ഒഴിവാക്കണം. ദുരന്തവേളയിൽ കേന്ദ്രം നൽകിയ അരിക്ക് 223.87 കോടി രൂപ ഈടാക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണ‌്. കേരള ജനതയോടുള്ള ദയാരഹിതമായ ഇത്തരം നടപടി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

എം പിമാരായ പി കരുണാകരൻ, എം ബി രാജേഷ‌്, ബിനോയ് വിശ്വം, എം പി വീരേന്ദ്രകുമാർ എന്നിവരാണ‌് പ്രമേയം അവതരിപ്പിച്ചത‌്. ഇരുപ്രമേയങ്ങളും ഒന്നായി കേന്ദ്ര സർക്കാരിന‌് നൽകാമെന്ന‌് യോഗത്തിൽ അധ്യക്ഷനായ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പ്രളയത്തെ നേരിടാൻ മികച്ച പ്രവർത്തനം നടത്തിയ മുഖ്യമന്ത്രിയെയും സർക്കാരിനെയും യോഗം അഭിനന്ദിച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായിരുന്നു യോഗം. സംസ്ഥാനത്തിന്റെ  ആവശ്യങ്ങൾ കേന്ദ്രത്തിനുമുന്നിൽ ഉന്നയിക്കാനും യോഗത്തിൽ ധാരണയായി.

ഗ്രാമീണ റോഡുകൾക്ക് 2000 കോടിയും കേന്ദ്ര റോഡ് നിധിയിൽനിന്ന് 3000 കോടിയും നബാർഡിൽനിന്ന് 2500 കോടി രൂപ വായ‌്പയും  അനുവദിക്കാൻ നടപടിയുണ്ടാകണമെന്ന‌് യോഗം ആവശ്യപ്പെട്ടു.

  ലോകബാങ്ക്, എഡിബി വായ്പ ലഭ്യമാക്കാൻ അവസരമൊരുക്കണമെന്നും കേന്ദ്രത്തോട‌് ആവശ്യപ്പെടും. റെയിൽ, ദേശീയപാത, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളവികസനം സാധ്യമാക്കൽ, എയിംസ്, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഏറ്റെടുക്കൽ, ഫാക്ടിന്റെ സ്ഥലത്ത് പെട്രോകെമിക്കൽ പാർക്ക് ,  വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലിനെ ജി എസ്ടിയിൽ നിന്ന് ഒഴിവാക്കൽ, അഴീക്കലിലെ കോസ്റ്റ് ഗാർഡ് അക്കാദമിക്ക് പാരിസ്ഥിതികാനുമതി, 168 കേന്ദ്രങ്ങളിൽ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകളുടെ സ്ഥാപനം, കേരളത്തിലെ  വാണിങ‌് സെന്ററിനെ ഏരിയ സൈക്ലോൺ വാണിങ‌് സെന്ററായി ഉയർത്തൽ, എൻഡിആർഎഫിന്റെ കേന്ദ്രം എറണാകുളത്ത് സ്ഥാപിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായിരിക്കും  നിവേദനത്തിൽ പ്രാധാന്യം നൽകുക.

മന്ത്രിമാരായ ഇ പി ജയരാജൻ, ടി എം തോമസ‌് ഐസക‌്, എ കെ ബാലൻ, കെ കെ ശൈലജ, ജി സുധാകരൻ, പ്രൊഫ‌. സി രവീന്ദ്രനാഥ‌്, ഇ ചന്ദ്രശേഖരൻ, കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി,  എ കെ ശശീന്ദ്രൻ,  പി തിലോത്തമൻ, ഡോ. കെ ടി ജലീൽ, എംപിമാരായ  പി കെ ശ്രീമതി, കെ സോമപ്രസാദ്, കെ കെ രാഗേഷ്, ജോയ്‌സ് ജോർജ്, ഇ ടി മുഹമ്മദ് ബഷീർ, വി മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, പി വി അബ്ദുൾ വഹാബ്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2U4YIoD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages