പതിനായിരം ആദിവാസികളുടെ സംഗമം 18ന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

പതിനായിരം ആദിവാസികളുടെ സംഗമം 18ന‌്


പതിനായിരം ആദിവാസികളെ സംഘടിപ്പിച്ച‌് 18ന‌് ആദിവാസിക്ഷേമ സമിതി തിരുവനന്തപുരം ഗാന്ധിപാർക്കിൽ ‘കേരളം പിന്നിട്ട വഴികളും വർത്തമാനകാലത്തെ ആദിവാസിയും’ വിഷയത്തിൽ സംഗമം സംഘടിപ്പിക്കുമെന്ന‌് എകെഎസ‌് സംസ്ഥാന പ്രസിഡന്റ‌് ഒ ആർ കേളു എംഎൽഎയും സെക്രട്ടറി ഇ എ ശങ്കരനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.  പകൽ രണ്ടിന‌് സംഗമം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനംചെയ്യും.

  ശബരിമലയിൽ ഉൾപ്പെടെ സംസ്ഥാനത്തെ പല ക്ഷേത്രങ്ങളിലും ആദിവാസി ജനവിഭാഗങ്ങളും  മറ്റു പിന്നോക്കവിഭാഗങ്ങളും കാലങ്ങളായി നടത്തിവന്നിരുന്ന പല ആചാരങ്ങളും അവകാശങ്ങളും സവർണവിഭാഗം അപഹരിച്ചു. ഈ സമയത്തെല്ലാം  ആചാരസംരക്ഷകരായി ആരും രംഗത്തുവരാത്തത‌് പൊതുസമൂഹം തിരിച്ചറിയണം.  ഇപ്പോൾ തെരുവിലിറങ്ങുന്നവർ ലക്ഷ്യമിടുന്നത് പഴയകാലത്തേക്കുള്ള തിരിച്ചുപോക്കാണ്. 

വിശ്വാസസംരക്ഷണത്തിന്റെ പേരിൽ സവർണമേധാവിത്വം അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത‌്. നവോത്ഥാനമൂല്യങ്ങളെ ഇല്ലാതാക്കാനായി സവർണമേധാവിത്വം പുതിയ രൂപത്തിലും ഭാവത്തിലും രംഗപ്രവേശം ചെയ്യുകയാണ്. മുഴുവൻ ആദിവാസി ജനവിഭാഗങ്ങളെയും അണിനിരത്തി പ്രതിരോധിക്കാൻ എകെഎസ‌് തീരുമാനിച്ചിട്ടുണ്ട‌്. വാർത്താസമ്മേളനത്തിൽ ജോയിന്റ‌് സെക്രട്ടറി എം രാജനും പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/2ARcB19
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages