ശബരിമലയിലെ സമരം ബിജെപി അവസാനിപ്പിച്ചുവെന്ന‌് പറയുന്നത് തെറ്റാണെന്ന‌് സംസ്ഥാന പ്രസിഡന്റ‌് അഡ്വ. പി എസ‌് ശ്രീധരൻ പിള്ള. കൂടുതൽ ശക്തിയോടെ മുന്നോട്ടുപോകും. വരുംദിവസം നിരോധനാജ്ഞ ലംഘിച്ച് ബിജെപി പ്രവർത്തകർ ശബരിമലയിൽ പ്രവേശിക്കും. ശ്രീകണ‌്ഠപുരത്ത‌് മാധ്യമങ്ങളോട‌് സംസാരിക്കുയായിരുന്നു ശ്രീധരൻ പിള്ള. തിങ്കളാഴ‌്ച സെക്രട്ടറിയറ്റിന‌് മുന്നിൽ നിരാഹാര സത്യഗ്രഹം ആരംഭിക്കും.
ഓരോ ജില്ലയിൽനിന്നും പ്രവർത്തകർ സമരത്തിൽ പങ്കെടുക്കും. വിശ്വാസം സംരക്ഷിക്കാൻ പൂങ്കാവനത്തിൽ ആവശ്യമായ രീതിയിലുള്ള പ്രവർത്തനം സംഘടിപ്പിക്കും–- ശ്രീധരൻ പിള്ള പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2U5xYUY
via IFTTT
No comments:
Post a Comment