ഓൺലൈൻ ‍ടാക്‌സി സമരം: പ്രശ‌്നങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന‌് ട്രാൻസ‌്പോര്‍ട്ട് കമീഷണര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

ഓൺലൈൻ ‍ടാക്‌സി സമരം: പ്രശ‌്നങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന‌് ട്രാൻസ‌്പോര്‍ട്ട് കമീഷണര്‍


കൊച്ചി
ഓൺലൈൻ ടാക്‌സി ഡ്രൈവർമാരും സേവനദാതാക്കളും തമ്മിലുള്ള തർക്കം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ട്രാൻസ്‌പോർട്ട് കമീഷണർ കെ പത്മകുമാർ പറഞ്ഞു. വിഷയം പഠിക്കാൻ സർക്കാർതലത്തിൽ കമീഷനെ നിയോഗിക്കാൻ ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സേവനവേതന വ്യവസ്ഥകളിലെ പൊരുത്തക്കേടുകളെതുടർന്ന് കലക്ടറേറ്റിനുമുന്നിൽ ഒരു വിഭാഗം ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ നടത്തുന്ന നിരാഹാരസമരം ഒത്തുതീർപ്പാക്കാൻ കലക്ടർ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിന‌ുശേഷം മാധ്യമങ്ങളോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മിനിമം വേതനം ഉയർത്തുക, കമീഷൻ കുറയ‌്ക്കുക, പിക് അപ്പ് ദൂരം കുറയ്ക്കുക, രാത്രിയാത്രകൾക്ക് നഗരപരിധി ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഓൺലൈൻ ടാക്‌സി ഡ്രൈവർമാർ നിരാഹാരസമരം തുടങ്ങിയത്.   അസമയങ്ങളിലെ സേവനത്തിന് കമ്പനി അധികതുക നൽകുന്നില്ല. വാഹനാപകടം, യാത്രികർ തമ്മിലുണ്ടാകുന്ന പ്രശ്‌നം തുടങ്ങിയവ  കമ്പനി പരിഹരിക്കാറില്ലെന്നും ഡ്രൈവർമാർ പറഞ്ഞു. ഇത്തരം അവസരങ്ങൾ കൈകാര്യം ചെയ്യാൻ വ്യവസ്ഥയുണ്ടാകണം. സർക്കാർ നിശ്ചയിച്ച കൂലിനിരക്ക് ഓൺലൈൻ സേവനത്തിനും ബാധകമാക്കണമെന്നും ജോലിസമയം ക്രമീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. 

ജോലിസമയം നിശ്ചയിക്കുന്നത് കമ്പനിയല്ലെന്ന് ഓൺലൈൻ ടാക്‌സി സേവന പ്രതിനിധികൾ  അറിയിച്ചു.  ബുക്കിങ്ങിനനുസരിച്ച് ഓട്ടം നിശ്ചയിക്കുന്നത് ഡ്രൈവർമാരാണ‌്. കമീഷനായി യാത്രാനിരക്കിന്റെ 20 ശതമാനം മാത്രമാണ് ഈടാക്കുന്നതെന്നും ഇവർ പറഞ്ഞു. 
പൊതുജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന സ്വകാര്യ ഗതാഗതസംവിധാനമായതിനാൽ ഓൺലൈൻ ടാക്‌സി സേവനത്തിന‌് പ്രാധാന്യമുണ്ടെന്ന‌് ട്രാൻസ്‌പോർട്ട് കമീഷണർ അഭിപ്രായപ്പെട്ടു. ഓൺലൈൻ ടാക്‌സി സേവനം നിയന്ത്രിക്കാൻ സർക്കാർതലത്തിൽ സംവിധാനമില്ല. ലേബർ കമീഷണറുമായും സർക്കാർതലത്തിൽ ഡ്രൈവർമാരുടെ സംഘടനാ പ്രതിനിധികളുമായും കൂടിയാലോചിച്ച‌് ഫെയർ റിവിഷൻ കമീഷനുമുന്നിൽ വിഷയം അവതരിപ്പിക്കുമെന്ന്  ട്രാൻസ്‌പോർട്ട് കമീഷണർ പറഞ്ഞു. ഓൺലൈൻ യാത്രാനയം രൂപീകരിക്കാനും ശുപാർശ ചെയ്യും.  പൊതുജനങ്ങളിൽനിന്ന‌് അഭിപ്രായങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2AGYD1w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages