നവോത്ഥാന കേരളത്തെ സംരക്ഷിക്കാൻ ഒറ്റക്കെട്ട‌് ; സർക്കാരിന‌് പിന്തുണയുമായി സംഘടനകൾ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 2, 2018

നവോത്ഥാന കേരളത്തെ സംരക്ഷിക്കാൻ ഒറ്റക്കെട്ട‌് ; സർക്കാരിന‌് പിന്തുണയുമായി സംഘടനകൾ


കേരളത്തെ വീണ്ടും ഇരുണ്ടകാലത്തിലേക്ക‌് തള്ളിവിടാനുള്ള നീക്കങ്ങൾക്കെതിരെ ഒറ്റക്കെട്ടായി അണിചേരണമെന്ന ആഹ്വാനവുമായി നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം. ശനിയാഴ‌്ച  ജഗതി സഹകരണ ഭവനിൽ ചേർന്ന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു. മന്ത്രി എ കെ ബാലൻ അധ്യക്ഷനായി.

നവോത്ഥാന പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാനുളള  ഉത്തരവാദിത്തമാണ് നവോത്ഥാനപ്രസ്ഥാനങ്ങളുടെ ഇന്നത്തെ നേതാക്കൾ ഏറ്റെടുക്കേണ്ടതെന്ന്  മുഖ്യമന്ത്രി പറഞ്ഞു. നിയമം ഉറപ്പുനൽകുന്ന സ്ത്രീ-പുരുഷസമത്വം നിഷേധിക്കാനുളള ഇടപെടലുകളാണ് ഇപ്പോൾ നടക്കുന്നത്. നാടിനെ പിറകോട്ടു നയിക്കാനുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ബഹുജനപ്രസ്ഥാനം ഉയർന്നുവരണം.

ഇത്തരം പ്രവർത്തനങ്ങൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകും. ശബരിമല വിഷയത്തിൽ സർക്കാരിനോ പൊലീസിനോ ഒരു പിടിവാശിയുമില്ല. തുലാമാസ പൂജാവേളയിലും ചിത്തിര ആട്ടവിശേഷപൂജാ ദിവസവും ശബരിമലയിൽ സ്ത്രീകളെപോലും ആക്രമിക്കുന്ന സാഹചര്യമുണ്ടായതുകൊണ്ടാണ് നിയന്ത്രണം വേണ്ടിവന്നത്. ഈ നിയന്ത്രണം ഫലപ്രദമായിരുന്നു എന്ന് ഇപ്പോൾ തെളിഞ്ഞു. കുഴപ്പമുണ്ടാക്കുന്നവർ മാറിനിന്നാൽ ഒരു നിയന്ത്രണവും ഉണ്ടാകില്ല. പാഠഭാഗങ്ങളിൽ നവോത്ഥാന മൂല്യങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാർ പരിശോധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

സുപ്രീംകോടതി വിധി അനുസരിക്കാതെ സർക്കാരിന് മുന്നോട്ടുപോകാൻ കഴിയില്ല എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്ന‌് യോഗത്തിൽ സംസാരിച്ച വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.  കാണിക്ക ഇടരുത് എന്ന ആഹ്വാനം ഭക്തിയല്ല, വിഭക്തിയാണ്. രാഷ്ട്രീയമുതലെടുപ്പാണിത്.

വിധിയുണ്ടായപ്പോൾ സ്വാഗതം ചെയ്തവർ പത്താളെ കിട്ടുമെന്ന് കണ്ടപ്പോൾ സമരത്തിനിറങ്ങി. ഏതായാലും ശബരിമലയിൽ സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചവരെ അഭിനന്ദിക്കുന്നു.  സ്ത്രീകൾക്കുള്ള അവകാശം നിഷേധിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാൻ സ്ത്രീകളുടെ കൂട്ടായ്മ വേണം–- വെള്ളാപ്പള്ളി പറഞ്ഞു. 

ശബരിമല ക്ഷേത്രത്തിലെ ജനാധിപത്യവൽക്കരണത്തെ ഭയപ്പെടുന്നവരാണ് വിധ്വംസക പ്രവർത്തനം നടത്തുന്നതെന്ന‌് കെപി‌എംഎസ‌് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. ഇത് അംഗീകരിക്കാൻ പറ്റില്ല. വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ്.
 ചെറുന്യൂനപക്ഷം തെരുവിൽ നടത്തുന്ന സമരങ്ങൾ പൊതുജനാഭിപ്രായത്തിന്റെ  പ്രതിഫലനമല്ല. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ കൂട്ടായ പരിശ്രമമാണ് വേണ്ടതെന്ന‌് കെ സോമപ്രസാദ‌് എംപി പറഞ്ഞു.  

വെള്ളാപ്പള്ളി നടേശൻ, പുന്നല ശ്രീകുമാർ, പി ആർ ദേവദാസ് (അഖില കേരള വിശ്വകർമ മഹാസഭ), സി കെ വിദ്യാസാഗർ (ശ്രീനാരായണ ധർമവേദി), സി പി സുഗതൻ (ഹിന്ദുപാർലമെന്റ‌് ജനറൽ സെക്രട്ടറി), വി ദിനകരൻ (അഖില കേരള ധീവര സഭ), വിഷ്ണുപുരം ചന്ദ്രശേഖരൻ (സാമൂഹ്യസമത്വ മുന്നണി), പി രാമഭദ്രൻ (ദളിത് ഫെഡറേഷൻ), ടി പി കുഞ്ഞുമോൻ (ആൾ ഇന്ത്യ വീരശൈവമഹാ സഭ), ഇ എൻ ശങ്കരൻ (ആദിവാസി ക്ഷേമ സമിതി), ടി പി വിജയകുമാർ (അഖില കേരള എഴുത്തച്ഛൻ സമാജം), എൽ എസ് പ്രമോദ് (കെഎൻഎംഎസ്), കെ കെ സുരേഷ് (ചേരമാൾ സാംബവ ഡെവലപ്മെന്റ‌് സൊസൈറ്റി), കരിമ്പുഴ രാമൻ  (കേരള ബ്രാഹ്മണസഭ), കെ സോമപ്രസാദ് എംപി  തുടങ്ങിയവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2zEdg5Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages